പ്രളയദുരന്തത്തില്‍ പകച്ചു നിന്ന നാടിനെ രക്ഷിക്കാന്‍ പകിട്ടില്ലാതെ മണ്ണിലേക്കിറങ്ങിയ താരങ്ങളിലൊരാളാണ് രാജീവ് പിള്ള. സ്വന്തം നാടായ തിരുവല്ല നന്നൂരിലെ പല സ്ഥലങ്ങളിലും വെള്ളംകയറി നശിച്ചപ്പോള്‍ സ്വന്തം വിവാഹം പോലും മറന്നാണ് രാജീവ് നാട്ടുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.
‘എന്റെ വീടിന്റെ അടുത്ത് നിന്ന് 500 മീറ്റര്‍ അകലെയുള്ള ഗ്രാമം മുഴുവന്‍ വെള്ളത്തിനടിയിലായിരുന്നു. ഞാന്‍ താമസിക്കുന്ന സ്ഥലത്തു മാത്രമാണ് പ്രശ്നങ്ങള്‍ ഇല്ലാതിരുന്നത്. രക്ഷാപ്രവര്‍ത്തകരുടെ ബോട്ടുകള്‍ക്ക് വേണ്ടിയൊന്നും കാത്തില്ല, കൈയില്‍ കിട്ടിയതുപയോഗിച്ച് ഒരു ചങ്ങാടമുണ്ടാക്കി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.
പലര്‍ക്കും മരുന്നുകള്‍ അത്യാവശ്യമായിരുന്നു. ഞാന്‍ ചെയ്തത് ഹീറോയിസമല്ല കടമ മാത്രമാണെന്നും വിവാഹത്തെക്കാള്‍ പ്രാധാന്യം ഈ ദുരന്തത്തിന് നല്‍കുന്നുവെന്നും വിവാഹം അടുത്തമാസം ലളിതമായി നടത്തുമെന്നും രാജീവ് വ്യക്തമാക്കി.
രാജീവിന്റെ വിവാഹം നടക്കാന്‍ മൂന്ന് ദിവസം മാത്രമുള്ളപ്പോഴാണ് കേരളത്തില്‍ പ്രളയം ഉണ്ടായത്. തിരുവല്ലയിലെ നന്നൂര്‍ ഗ്രാമത്തിലാണ് രാജീവിന്റെ വീട്.