Wednesday, December 19

500 കോടി ക്ലബ്ബിലേക്ക് രാജകീയമായ എൻട്രിയുമായി 2.0; തലൈവരുടെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം

Google+ Pinterest LinkedIn Tumblr +

പ്രേക്ഷകർക്ക് VFX കൊണ്ടും 3D കൊണ്ടും ഇന്നേവരെ കണ്ടിട്ടില്ലാത്ത വിസ്മയം തീർത്ത് മുന്നേറുന്ന ബ്രഹ്മാണ്ഡ ചിത്രം ഏഴ് ദിവസങ്ങൾ കൊണ്ട് 500 കോടി ക്ലബ്ബിൽ പ്രവേശിച്ചിരിക്കുകയാണ്. 47000 3D സ്‌ക്രീനുകൾ ഉൾപ്പെടെ 56000 സ്‌ക്രീനുകളിലായി മെയ് മാസത്തിൽ ചിത്രം ചൈനയിലും റിലീസ് ചെയ്യാനൊരുങ്ങുന്നതിനാൽ കളക്ഷന്റെ കാര്യത്തിൽ ഒരു വമ്പൻ റെക്കോർഡ് തന്നെ പ്രതീക്ഷിക്കാം. അക്ഷയ് കുമാറിന്റെ തമിഴ് അരങ്ങേറ്റം കൂടി കുറിച്ച ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ബോളിവുഡ് ബോക്സോഫീസിലും ചരിത്രം കുറിച്ചിരിക്കുകയാണ്. ആദ്യ ആഴ്ചയിൽ തന്നെ 132 കോടി നേടി ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയ ചിത്രങ്ങളുടെ കളക്ഷനിൽ രണ്ടാം സ്ഥാനത്താണ് 2.0 ഇപ്പോൾ. ബാഹുബലി ആദ്യഭാഗത്തിന്റെ കളക്ഷൻ റെക്കോർഡ് തകർത്ത ചിത്രത്തിന്റെ മുന്നിൽ ഇപ്പോൾ ബാഹുബലിയുടെ രണ്ടാം ഭാഗം മാത്രമാണ് ഉള്ളത്. കൂടാതെ ഹിന്ദിയിലും രജനികാന്തിന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും ഇപ്പോൾ 2.0യാണ്.

Share.

About Author

Comments are closed.