തെന്നിന്ത്യയിൽ ഈ അടുത്ത് വളരെ ചർച്ചയായ ചിത്രമായിരുന്നു 96.വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കളക്ഷണിലും മികവ് പുലർത്തുകയാണ്.
ചിത്രം ഇതിനോടകം 7 കോടിയിലേറെ രൂപ കേരളത്തിലെ തിയറ്ററുകളിൽ നിന്ന് സ്വന്തമാകുകയുണ്ടായി.ഒരു മാസ്സ് മസാല എന്റർടൈനർ അല്ലാത്ത തമിഴ് സിനിമയ്ക്ക് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് 96ന് ലഭിക്കുന്നത്.
കോടികള്‍ സ്വന്തം കൈയില്‍ നിന്ന് മുടക്കി മക്കള്‍ സെല്വന് വിജയ് സേതുപതിയാണ് സിനിമ തിയേറ്ററുകളിലെത്തിച്ചത്. ഈ ചിത്രത്തിലെ പ്രതിഫലത്തേക്കാള്‍ ഭീമമായ തുകയാണ് ചിത്രം തിയേറ്ററില്‍ എത്തിക്കാന്‍ വിജയ് സേതുപതി ചെലവഴിച്ചത്.
ഒന്നര കോടി രൂപയാണ് ഈ ചിത്രത്തിന് വേണ്ടി വിജയ് സേതുപതി വാങ്ങിയ പ്രതിഫലം എന്നാൽ, ബാക്കി രണ്ടരക്കോടി രൂപ സ്വന്തം കയ്യില്‍ നിന്ന് നല്‍കിയാണ് ’96’ നെ ചിത്രത്തെ അദ്ദേഹം പുറത്തിറക്കിയത്.ചിത്രം ഇതിനോടകം വലിയ ഹിറ്റായി മാറി കഴിഞ്ഞിരിക്കുന്നു.