Monday, September 10

യഥാർത്ഥ സ്‌നേഹത്തിന്റെ യഥാർത്ഥ ശക്തി | അഭിയുടെ കഥ അനുവിന്റെയും റിവ്യൂ

Google+ Pinterest LinkedIn Tumblr +

പ്രണയത്തിന്റെ ഇന്നേവരെ കണ്ടിട്ടുള്ള കാഴ്ചകളിൽ വ്യത്യസ്ഥതയും യാഥാർഥ്യവും ചേർത്തുവെച്ച് ഒരു മനോഹരചിത്രം. അതാണ് ഏ​ഷ്യ​യി​ലെ ആ​ദ്യ​ത്തെ ഛായാ​ഗ്രാ​ഹ​ക​യും ക​ന്ന​ട ച​ല​ച്ചി​ത്ര​പ്ര​തി​ഭ ബി. ​ആ​ർ.​പ​ന്ത​ലു​വി​ന്‍റെ മ​ക​ളു​മാ​യ ബി.​ആ​ർ.​വി​ജ​യ​ല​ക്ഷ്മി സം​വി​ധാ​നം ചെ​യ്ത ര​ണ്ടാ​മ​തു ചി​ത്രം ‘അ​ഭി​യു​ടെ ക​ഥ, അ​നു​വി​ന്‍റെ​യും’. സമാനതകളില്ലാത്തതും അസാധാരണവുമായ ഒരു കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മികച്ച അഭിനേതാക്കൾക്ക് മാത്രം അഭിനയിച്ച് ഫലിപ്പിക്കാവുന്ന ഒരു പ്രമേയമാണ് ചിത്രത്തിലേത്.

Abhiyude Katha Anuvinteyum Review

Abhiyude Katha Anuvinteyum Review

അ​ഭി ഒ​രു സോ​ഫ്റ്റ്‌വെ​യ​ർ എ​ൻ​ജി​നി​യ​റാ​ണ്. ചെ​ന്നൈ​യി​ൽ വ​ർ​ക്ക് ചെ​യ്യു​ന്നു. അ​ച്ഛ​നും അ​മ്മ​യും വി​ദേ​ശ​ത്താ​ണ്. ചെ​ന്നൈ​യി​ൽ ഒ​റ്റ​യ്ക്കാ​ണു താ​മ​സം. സു​ഹൃ​ത്തു​ക്ക​ളും കു​റ​വാ​ണ്. ഫേ​സ്ബു​ക്കി​ലാ​ണ് അ​ഭി അ​നു​വി​നെ ആ​ദ്യം കാ​ണു​ന്ന​ത്. ഊട്ടിയിൽ ഓർഗാനിക് ഫാർമറാണ് അനു. വാ​ട്സാ​പ്പി​ലും അ​വ​ർ സൗ​ഹൃ​ദം പ​ങ്കി​ടു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് അ​വ​ർ പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. പി​ന്നീ​ട് അ​വ​ർ വി​വാ​ഹി​ത​രാ​കു​ന്നു. ഇ​രു​വ​രു​ടെ​യും പ്ര​ണ​യ​ത്തി​ൽ യാ​തൊ​രു​വി​ധ പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​കു​ന്നി​ല്ല. അ​വ​ർ പ്ര​ണ​യ​ത്തി​ലാ​വു​ക​യും മാ​താ​പി​താ​ക്ക​ളു​ടെ അ​നു​മ​തി​യോ​ടെ വി​വാ​ഹി​ത​രാ​വു​ക​യും ചെ​യ്യു​ന്നു. വി​വാ​ഹ​ത്തി​നു​ശേ​ഷ​മാ​ണ് പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങു​ന്ന​ത്. അ​വ​രു​ടെ വി​വാ​ഹം നി​യ​മ​വി​രു​ദ്ധ​മാ​ണ് എ​ന്നു സ​മൂ​ഹം പ​റ​യു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​ച്ചേ​രു​ന്നു. ഇ​രു​വ​രും ആ ​അ​സാ​ധാ​ര​ണ അ​വ​സ്ഥ​യെ എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടു​ന്നു എ​ന്ന​തി​ൽ നി​ന്നാ​ണ് തു​ട​ർ​ന്നു ക​ഥാ​സ​ഞ്ചാ​രം.

Abhiyude Katha Anuvinteyum Review

Abhiyude Katha Anuvinteyum Review

ചെ​ന്നൈ​യി​ൽ വ​ർ​ക്ക് ചെ​യ്യു​ന്ന ഒ​രു മ​ല​യാ​ളി​പ്പ​യ്യ​നാ​ണ് ടൊ​വി​നോ​യു​ടെ ക​ഥാ​പാ​ത്രം അ​ഭി. ത​മി​ഴ് വേ​ർ​ഷ​നി​ൽ ചെ​ന്നൈ​യി​ൽ വ​ർ​ക്ക് ചെ​യ്യു​ന്ന ഒ​രു ത​മി​ഴ് പ​യ്യ​നും. അതീവ ശ്രദ്ധയോടെ ചെയ്യേണ്ട അഭിയെന്ന റോൾ നല്ല രീതിയിൽ തന്നെയാണ് ടോവിനോ ചെയ്‌തിരിക്കുന്നത്‌. വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്ന ടോവിനോ തന്റെ പതിവ് തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുമ്പോഴും വിട്ടുകളയുന്നില്ല എന്നത് തികച്ചും അഭിനന്ദനാർഹമാണ്. മാരി 2ലെ വില്ലൻ കഥാപാത്രത്തിനായി തമിഴ് പ്രേക്ഷകരെയും കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു പ്രകടനമാണ് ടോവിനോയിൽ നിന്നും ഉണ്ടായിരിക്കുന്നത്. മാസ്‌റ്റേഴ്‌സ്, ആമയും മുയലും എന്നീ ചിത്രങ്ങൾക്ക് ശേഷം പിയ ബാജ്‌പേയി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് അഭിയുടെ കഥ അനുവിന്റെയും. തനിക്ക് ലഭിച്ച കഥാപാത്രത്തെ അതിന്റെ പൂർണതയിൽ ഉൾക്കൊണ്ട് മനോഹരമായി അവതരിപ്പിക്കുവാൻ പിയക്ക് സാധിച്ചിട്ടുണ്ട്.

Abhiyude Katha Anuvinteyum ReviewAbhiyude Katha Anuvinteyum Review

Abhiyude Katha Anuvinteyum Review

വി​വാ​ഹ​ശേ​ഷം അ​ഭി​യും അ​നു​വും ചി​ല പ്ര​ശ്ന​ങ്ങ​ളെ നേ​രി​ടു​ന്പോ​ൾ അ​വ​ർ​ക്കു സ​പ്പോ​ർ​ട്ടാ​യി നി​ൽ​ക്കു​ന്ന​ത് സു​ഹാ​സി​നി​യു​ടെ​യും പ്ര​ഭു​വി​ന്‍റെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. ഓ​ഫീ​സി​ൽ അ​ഭി​യു​ടെ ബോ​സി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് മ​നോ​ബാ​ല വ​രു​ന്ന​ത്. കോ​മ​ഡി ട്രാ​ക്കി​ലു​ള്ള ഒ​രു വേ​ഷ​മാ​ണ​ത്. അ​നു​വി​ന്‍റെ അ​മ്മ​വേ​ഷ​ത്തി​ലാ​ണു രോ​ഹി​ണി വ​രു​ന്ന​ത്. വ​ള​രെ നി​ർ​ണാ​യ​ക പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​മാ​ണ് രോ​ഹി​ണി ചെ​യ്യു​ന്ന​ത്. യഥാർത്ഥ കഥയെ അധികരിച്ച് ഉദയഭാനു മഹേശ്വരൻ ഒരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്നത്. ഹരിനാരായണന്റെ വരികൾക്ക് ധരൻ കുമാർ ഒരുക്കിയ സംഗീതവും ബോളിവുഡ് ചിത്രങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചിട്ടുള്ള അഖിലന്റെ ഛായാഗ്രഹണവും ചിത്രത്തെ ഏറെ മനോഹരമാക്കി. സുനിൽ ശ്രീനായരുടെ എഡിറ്റിംഗ് അഭിയുടെയും അനുവിന്റെയും ജീവിതത്തെ ഏറെ മനോഹരമാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ഏറെ സഹായിച്ചു. ശിലയെ പോലും ഉരുക്കാൻ സാധിക്കുന്നതാണ് യഥാർത്ഥ സ്‌നേഹമെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ് ചിത്രത്തിലൂടെ. അതിന്റെ ആ ഭംഗി അറിയണമെങ്കിൽ ചിത്രം തീയറ്ററുകളിൽ തന്നെ കാണണം.

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: