Wednesday, December 19

വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും വീണ്ടും ഒന്നിക്കുന്നു;ചിത്രത്തിന്റെ പേര് ‘ആദ്യരാത്രി’

Google+ Pinterest LinkedIn Tumblr +

ബിജു മേനോന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു 2014ൽ പുറത്ത് ഇറങ്ങിയ വെള്ളിമൂങ്ങ.ആദ്യാവസാനം പൊട്ടിച്ചിരിപ്പിച്ച ചിത്രം ആ വർഷം മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു.ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്തത്.

ഈ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ആദ്യരാത്രി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് സെൻട്രൽ പിക്‌ചേഴ്‌സ് ആണ്.ഷാരിഷ്, ജെബിൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ബിജു മേനോന്റെ പോസ്റ്റ് വായിക്കാം.

കഴിഞ്ഞ 4 വർഷമായി എന്റെ ഒരുപാടു സുഹൃത്തുക്കളും പ്രേക്ഷകരും ചോദിക്കുന്ന ഒരേ ചോദ്യം …

‘എന്നാണ് ഇനി നിങ്ങൾ ഒരുമിച്ച് ഒരു ചിത്രം ?’ അത്രമാത്രം സ്നേഹം ഞങ്ങൾ ഒരുമിച്ച ആദ്യ സിനിമയായ ആ കൊച്ചു ചിത്രത്തിന് പ്രേക്ഷകർ നൽകി…ഒരുപാട് സന്തോഷത്തോടെ ,അതിലേറെ പ്രതീക്ഷയോടെ നിങ്ങളെ അറിയിക്കുന്നു…’മാമച്ചനെ’ സമ്മാനിച്ച ‘വെള്ളിമൂങ്ങ’ യ്ക്കു ശേഷം ഞാനും എന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ ജിബു ജേക്കബും ഒരുമിക്കുന്ന, സെൻട്രൽ പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം…

‘ആദ്യരാത്രി’

എല്ലാ സുഹൃത്തുക്കളും പ്രേക്ഷകരും കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ…

ബിജു മേനോൻ

Share.

About Author

Leave A Reply