ഇന്ത്യൻ സിനിമാലോകത്തെ ജീവിക്കുന്ന ഇതിഹാസങ്ങളിൽ ഒന്നാണ് അമിതാഭ് ബച്ചൻ എന്ന നടൻ. സോഷ്യൽ മീഡിയയിലെ സ്ഥിര സാന്നിദ്ധ്യമായ അദ്ദേഹം കേരളവുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു വ്യക്തി കൂടിയാണ്. കേരളത്തിലെ ജനങ്ങൾ പ്രളയ കെടുതിയിൽ വലയുമ്പോൾ അദ്ദേഹവും സഹായഹസ്തവുമായി മുന്നോട്ട് വരികയും ചെയ്തു. അദ്ദേഹത്തിന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഒരു ആരാധകൻ ചോദിച്ച ചോദ്യവും അതിന് അമിതാഭ് ബച്ചൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. ‘കേരളത്തിന് ഡോണേഷൻ കൊടുത്തോ’യെന്ന ആരാധകന്റെ ചോദ്യത്തിന് ‘ഉവ്വ് കൊടുത്തു. താങ്കൾ വല്ലതും കൊടുത്തോ?’ എന്ന കിടിലൻ മറുപടിയാണ് അദ്ദേഹം കൊടുത്തത്. നേരത്തെ 51 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന നൽകിയിരുന്നു. കൂടാതെ ആറു കാർട്ടണുകളിലായി 80 ജാക്കറ്റുകൾ, 25 പാന്റുകൾ, 20 ഷർട്ടുകൾ, സ്കാർഫുകൾ, 40 ജോഡി ഷൂസ് എന്നിവ അദ്ദേഹം കേരളത്തിലെ ദുരിതബാധിതർക്കായി നൽകിയെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.