സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്ത ചടങ്ങില്‍ നടന് മോഹന്‍ലാലിന് നേരെ തോക്കുചൂണ്ടി വെടിവയ്ക്കുന്ന രീതിയില്‍ ആംഗ്യം കാണിച്ച നടന് അലന്‍സിയറോട് താരസംഘടനയായ അമ്മ വിശദീകരണം തേടി. ഏറെ വിവാദത്തിലേക്ക് സംഭവം മാറിയിരുന്നു. വാര്‍ഡുകള്‍ വിതരണം ചെയ്ത ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കരുതെന്ന് സിനിമ മേഖലയില്‍ തന്നെ ഉയര്‍ന്നു വന്ന കത്ത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
ഞാന്‍ വെടിവെച്ചത് മോഹന്‍ലാലിനെയല്ല, തനിക്ക് മോഹന്‍ലാലിനോട് വിരോധവുമില്ലെന്ന് അലന്‍സിയര്‍ പറയുകയുണ്ടായി. വാര്‍ത്തകള്‍ വളച്ചൊടിക്കുന്നുവെന്നാണ് പറഞ്ഞത്.തന്റെ പ്രതിഷേധം ഒരിക്കലും അദ്ദേഹത്തിന് നേരെ ആയിരുന്നില്ല. താന്‍ മുഖ്യമന്ത്രിക്കും സാംസ്ക്കാരിക മന്ത്രിക്കും ഈ സമൂഹത്തിനും നേരെയാണ് വെടിയുതിര്‍ത്തതെന്നും അലന്‍സിയര്‍ പറഞ്ഞു.
താന്‍ ഉദ്ദേശിച്ച അര്‍ത്ഥത്തെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. ഒരു സംഘടനയുടെ പ്രസിഡന്റ് ആയതിന്റെ പേരില്‍ ആ മനുഷ്യന് അനുഭവിക്കുന്ന വേദനകളെയാണ് ഞാന്‍ വെടിവെച്ചതെന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു.
ഇൗ സംഭവത്തിലാണ് അലന്‍സിയറോട് താരസംഘടന ഇപ്പോള്‍ വിശദീകരണം തേടിയത്. അമ്മയുടെ പ്രസിഡന്റ് കൂടിയായ ലാലിനെതിരെ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് നേരെയാണ് താന്‍ തോക്ക് ചൂണ്ടിയതെന്നാണ് സംഭവം വിവാദമായപ്പോള്‍ അലന്‍സിയര്‍ വിശദീകരിച്ചത്. ഇൗ വര്‍ഷം മികച്ച സ്വഭാവ നടനുള്ള പുരസ്കാരം നേടിയത് അലന്‍സിയറാണ്.