Saturday, September 15

അർജുൻ റെഡ്ഢിയുടെ മലയാളം റീമേക്ക് അവകാശം E4 എന്റർടെയ്ൻമെന്റ്സ് സ്വന്തമാക്കി; ആരാകും അർജുൻ റെഡ്ഢി എന്ന് ഉറ്റുനോക്കി സിനിമാ ലോകം

Google+ Pinterest LinkedIn Tumblr +

തെന്നിന്ത്യൻ സിനിമാ ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു അർജുൻ റെഡ്ഢി.തെലുങ്കിൽ ഒരുക്കിയ അർജുൻ റെഡ്ഢി വിജയ് ദേവരകൊണ്ട എന്ന യുവനായകന്റെ താര പരിവേഷത്തിനും സാക്ഷ്യം വഹിച്ചു.

Arjun reddy

ഇപ്പോളിതാ ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യാനും ഡബ്ബ് ചെയ്യാനും ഒരുങ്ങുകയാണ്. നിരവതി ഹിറ്റ് ചിത്രങ്ങൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്ത ഈ4 എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.ഈ4 എന്റർടെയ്ൻമെന്റ്സിന്റെ സാരഥിയായ മുകേഷ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.

E4E Tweet

എന്നാൽ ആര് അർജുൻ റെഡ്ഢി ആകുമെന്നോ ചിത്രത്തിന്റെ മറ്റ് വിശേഷങ്ങളോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.തമിഴിൽ വിക്രമിന്റെ മകൻ ദ്രുവും ഹിന്ദിയിൽ ഷാഹിദ് കപൂറും അർജുൻ റെഡ്ഢിയുടെ റീമേക്കിൽ അഭിനയിച്ചിരുന്നു.

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: