Sunday, September 16

പ്രണവിനോടുള്ള സ്നേഹത്തിന്റെ പേരിൽ ലൊക്കേഷൻ സ്റ്റില്ലുകൾ പുറത്ത് വിടരുത്; ആരാധകരോട് അഭ്യർത്ഥിച്ച് അരുൺ ഗോപി

Google+ Pinterest LinkedIn Tumblr +

ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ട്.രാമലീല ഒരുക്കിയ അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുൺ ഗോപിയുടെ ആദ്യം സിനിമയായ രാമലീല നിർമിച്ച ടോമിച്ചൻ മുളകുപ്പാടം തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്.

അരുണിന്റെ തന്നെയാണ് തിരക്കഥ.ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. അഭിനന്ദു രാമനുജം ഛായാഗ്രഹണവും ഗോപി സുന്ദർ സംഗീതവും നിർവഹിക്കുന്നു.

സര്‍ഫറുടെ വേഷത്തിലാണ് പ്രണവ് ചിത്രത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രണവിന്റെ ആദ്യ ചിത്രത്തില്‍ പാര്‍ക്കറുടെ വേഷത്തിലായിരുന്നു പ്രണവ് എത്തിയത്.ഗോവയിലാണ് സര്‍ഫിങ് രംഗങ്ങള്‍ ചിത്രീകരിക്കുക.

ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള പ്രണവിന്റെ ചിത്രങ്ങൾ ഈയിടെ ലീക്ക് ആയിരുന്നു.ഇത് സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ലൊക്കേഷൻ വീഡിയോ കൂടി പ്രചരിക്കുകയുണ്ടായി.

എന്നാൽ ഈ പ്രവണത തെറ്റാണെന്ന് പറഞ്ഞുകൊണ്ട് സംവിധായകൻ അരുൺ ഗോപി രംഗത്തെത്തി.ഫേസ്ബുക്കിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

പ്രിയമുള്ളവരേ നിങ്ങൾ നമ്മുടെ സിനിമയോടും പ്രണവിനോടും കാണിക്കുന്ന ഈ സ്‌നേഹത്തിനു സ്നേഹത്തോടെ തന്നെ നന്ദി പറയുന്നു പക്ഷെ അതിന്റെ പേരിൽ ഞങ്ങളുടെ ലൊക്കേഷൻ സ്റ്റിൽസ് ഞങ്ങളുടെ അനുവാദമോ അറിവോ ഇല്ലാതെ ഷെയർ ചെയ്തു പ്രചരിപ്പിക്കരുത് എന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നു, അതുമൂലം ഞങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ദയവു ചെയ്തു മനസിലാക്കുക, സിനിമയ്ക്ക് പിന്നിലെ ചിന്തകൾ നിങ്ങൾ മാനിച്ചു ഞങ്ങൾക്കൊപ്പം നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു🙏🏻🙏🏻🙏🏻

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: