കേരളം ഇന്നുവരെ കണ്ടതില്‍ അതിഭീകരമായ പ്രളയത്തിലൂടെയാണ് കടന്നു പോയത്. ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്ക് പറയാന്‍ ഉള്ളത് മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍.
രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ ഫണ്ടിലേക്ക് നിരവധി ആളുകളാണ് ഇതിനോടകം സംഭാവനകൾ നൽകിയിട്ടുള്ളത്.ഇപ്പോൾ വ്യവസായിയായ ബി ആർ ഷെട്ടിയും സഹായവുമായി എത്തിയിരിക്കുകയാണ്.
കേരളത്തെ സഹായിക്കാൻ യുഎഇ പ്രഖ്യാപിച്ച ദുരിതാശ്വാസ നിധിയിലേക്ക് യൂണി മണിയുടെയും യുഎഇ എക്സ്ചേഞ്ചിന്റെയും ചെയർമാൻ ഡോ. ബി.ആർ.ഷെട്ടി പത്തു കോടിയോളം രൂപ സംഭാവന ചെയ്തിരിക്കുകയാണ് ഇപ്പോൾ.നേരത്തെ 2 കോടി രൂപ അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. ഷൂട്ടിംഗ് തുടങ്ങാൻ ഇരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തിന്റെ നിർമാതാവ് കൂടിയാണ് ഇദ്ദേഹം.