കോടികണക്കിന് സിനിമാ ആസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന മലയാള സിനിമയുടെ ബ്രഹ്മാണ്ഡ ചിത്രമാണ് ഒടിയൻ.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം ഈ വെള്ളിയാഴ്ച തിയറ്ററുകളിലേക്ക് എത്തുകയാണ്.റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെ ഒടിയന്റെ ആദ്യ ദിവസത്തെ പ്രദർശത്തിനുള്ള ടിക്കറ്റുകൾ സ്വന്തമാക്കാൻ നാടെങ്ങും സിനിമാ ആസ്വാദകരുടെ പരക്കം പാച്ചിലാണ്.ഓൺലൈനിൽ ചൂടപ്പം പോലെ വിറ്റ് പോകുന്ന ടിക്കറ്റുകൾക്ക് പിന്നാലെ തിയറ്ററുകൾക്ക് മുന്നിലും ടിക്കറ്റ് സ്വന്തമാകുനുള്ള വലിയ നിര തന്നെയാണ് ഉള്ളത്.
എറണാകുളം കവിതാ തിയറ്ററിൽ ഇന്ന് ആരംഭിച്ച റിസർവേഷൻ കൗണ്ടറിൽ നിന്നും ടിക്കറ്റ് സ്വന്തമാക്കാൻ വലിയ ജനനിര തന്നെയാണ് എത്തിയത്.ഇതിൽ തന്നെ ടിക്കറ്റ് കിട്ടാതെ മടങ്ങിയവരും നിരവധിയാണ്. സംസ്ഥാനത്ത് ഒട്ടുമിക്ക തിയറ്ററുകളിലും ഇത് തന്നെയാണ് അവസ്ഥ.മോഹൻലാൽ ആരാധകരും മലയാള സിനിമാ പ്രേമികളും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷോയുടെ ടിക്കറ്റുകൾ ആഴ്ചകൾക്ക് മുൻപേ തന്നെ വിട്ടുപോയതാണ്.റിലീസിന് മുന്നോടിയായുള്ള അവസാന ദിവസമായ നാളെയെങ്കിലും ടിക്കറ്റ് സ്വന്തമാക്കാനുള്ള ആഗ്രഹത്തിലാണ് ഇനിയും ടിക്കറ്റ് കിട്ടാത്ത പ്രേക്ഷകർ.