കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുശി കഭി ഘം, സ്റ്റുഡന്റ് ഓഫ് ദി ഇയർ തുടങ്ങിയ ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക് കരൺ ജോഹർ എന്ന സംവിധായകൻ എന്ന് പ്രിയപ്പെട്ടവനാണ്. കൂടാതെ നിർമാതാവ്, അഭിനേതാവ്, അവതാരകൻ എന്നിങ്ങനെ പല തരത്തിലും പ്രേക്ഷകർക്ക് സുപരിചിതനാണ് കരൺ ജോഹർ. ഇപ്പോഴിതാ മോഹൻലാൽ നായകനായ ലൂസിഫർ ട്രെയ്ലർ കണ്ട കരൺ ജോഹറും ആവേശഭരിതനാണ്. ലൂസിഫർ ടീസർ സൂപ്പർ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Super!!! Can’t wait to see the film Prithvi! ❤️🔥 https://t.co/Xpj5F6eKo3
— Karan Johar (@karanjohar) December 13, 2018
പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭമാണ് ലൂസിഫർ. മോഹൻലാലിന് പുറമേ മഞ്ജു വാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ബോളിവുഡ് താരം വിവേക് ഒബ്റോയിയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്.