ജയറാം നായകനായെത്തിയ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അരങ്ങേറ്റം കുറിച്ച താരമാണ് അനു ഇമ്മാനുവൽ. പിന്നീട് ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയ അനു ഇമ്മാനുവലിന് അതിനു ശേഷം തമിഴിലും തെലുങ്കിലുമായി നിരവധി വേഷങ്ങളാണ് ലഭിച്ചത്. ഇപ്പോൾ തന്റെ വിവാഹ സ്വപ്നങ്ങളെക്കുറിച്ച് ആണ് താരം പറയുന്നത്. വിവാഹം ചെയ്യണമെങ്കിൽ അത് തന്റെ അടുത്ത സുഹൃത്തിനെ തന്നെ ചെയ്യണം എന്നാണ് അനൂ പറയുന്നത്.
‘എന്നെ സംബന്ധിച്ച് വിവാഹം എന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. തെരഞ്ഞെടുക്കുന്നത് ജീവിത പങ്കാളിയെയാകുമ്ബോള് അത്യാവശ്യം സമയമെടുത്ത് തന്നെ ചെയ്യണം എന്നാണ് എനിക്ക് തോന്നുന്നത്. വിവാഹകാര്യത്തില്‍ ആരെങ്കിലും ഉപദേശം എന്നോട് ചോദിച്ചാല്‍ മറുപടി ഒന്നേയുള്ളൂ. നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ടിനെ കല്യാണം കഴിക്കൂ’.
‘എന്റെ ഇഷ്ട നായിക ആരെന്ന് ചോദിച്ചാല്‍ നയന്‍താരയാണ്. ഒരു വ്യക്തി എന്ന നിലയിലും അവര്‍ അവരെ തന്നെ എങ്ങനെ ക്യാരി ചെയ്യുന്നു എന്ന കാര്യത്തിലും എന്നെ ഒരുപാട് ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്. ഇഷ്ടമുള്ള നടന് അങ്ങനെ മാറിക്കൊണ്ടിരിക്കും. വലിയ ലിസ്റ്റ് തന്നെയുണ്ട്. ഒരാളെ മാത്രം അങ്ങനെ എടുത്ത് പറയാന്‍ കഴിയില്ല’,അനു പറയുന്നു