സത്യൻ അന്തികാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത് ദുൽക്കർ സൽമാൻ ആദ്യമായി നിർമ്മിച്ച ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, സുരേഷ് ഗോപി, ശോഭന തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ബോക്സ് ഓഫീസിൽ ഈ ചിത്രം ഒരു സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് നേടിയെടുത്തിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശ മാർക്കറ്റിലും മികച്ച തുടക്കവും നേടിയെടുത്ത ഈ ചിത്രം അമേരിക്കൻ ബോക്സ് ഓഫീസിൽ നിന്ന് ആദ്യ വീക്കെൻഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ മലയാള ചിത്രമെന്ന സ്ഥാനവും നേടിയെടുത്തിരുന്നു.
ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം തന്റെ നായയെ പ്രഭാകരൻ എന്ന് വിളിക്കുന്ന ഒരു രംഗമുണ്ട്. മോഹൻലാൽ, ശ്രീനിവാസൻ എന്നിവർ അഭിനയിച്ച പട്ടണപ്രവേശം എന്ന ചിത്രത്തിലെ കോമഡി രംഗം ഉദ്ദേശിച്ചാണ് സംവിധായകൻ ഈ രംഗം ചിത്രത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ തമിഴ് പുലികൾ സംഘടനയുടെ തലവൻ വേലുപിള്ള പ്രഭാകരനെ ഈ രംഗത്തിലൂടെ കളിയാക്കി എന്ന് ആരോപിച്ച് നിരവധി തമിഴ് സിനിമാ പ്രേമികൾ ദുൽഖറിന്റെ ഫേസ്ബുക്ക് പേജിൽ വിമർശനം രേഖപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ഈ സംഭവത്തിൽ ദുൽഖർ ക്ഷമ ചോദിച്ചിരുന്നു.
ഇതിന് പിന്നാലെ തമിഴ് താരം പ്രസന്ന ദുല്‍ഖറിനോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. മലയാളം സിനിമകള്‍ കാണുന്ന ഒരു തമിഴന് എന്ന നിലയില്‍ ആ സന്ദര്‍ഭം എനിക്ക് മനസിലാകുമെന്നും തെറ്റിദ്ധാരണകള്‍ക്കും നേരിടേണ്ടി വന്ന അധിക്ഷേപങ്ങള്‍ക്കും താന്‍ ആത്മാര്‍ത്ഥമായി ഖേദം അറിയിക്കുകയാണെന്നും ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ഡയലോഗ് സുരേഷ് ഗോപി സര് ആ ചിത്രത്തില്‍ ഉപയോഗിച്ചത് പോലെ തന്നെയാണ് ഈ പേരും ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നും പ്രസന്ന ട്വീറ്റ് ചെയ്തു.
Namma oorla like how we use "aaniye pudingavenam" or "enna koduma saravanan" the name is used from a famous old film dialog. Dear ppl i understand the sentiment involved with the name but let's not spread hate based on misunderstanding. https://t.co/JlmCWJgk74
— Prasanna (@Prasanna_actor) April 26, 2020