കായികലോകത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്കാരത്തിന് അർഹനായ സച്ചിൻ ടെണ്ടുൽകറിന് അഭിനന്ദനങ്ങൾ അറിയിച്ച ലാലേട്ടന് നന്ദിയുമായി മാസ്റ്റർ ബ്ലാസ്റ്റർ. 2011ലെ ലോകകപ്പ് വിജയത്തിൽ സഹകളിക്കാർ സച്ചിനെ ചുമലിൽ ഉയർത്തിയ നിമിഷത്തിനാണ് കഴിഞ്ഞ രണ്ട് ദശാബ്ദത്തിലെ ലോറിയസ് കായികനിമിഷത്തിനുള്ള പുരസ്കാരം നേടിയത്. ട്വിറ്ററിലാണ് മോഹൻലാൽ അഭിനന്ദനങ്ങൾ അറിയിച്ചത്. അതിന് മറുപടിയായിട്ടാണ് സച്ചിൻ നന്ദി അറിയിച്ചത്.
Thank you for the kind words @mohanlal. Really appreciate it.
— Sachin Tendulkar (@sachin_rt) February 20, 2020
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലെ ഫൈനലിൽ കപ്പ് ഉയർത്തിയ ശേഷം സഹകളിക്കാരായ ഹർഭജൻ, വിരാട് കൊഹ്ലി, യൂസഫ് പത്താൻ, യുവരാജ് സിംഗ് തുടങ്ങിയവർ സച്ചിനെ തോളിലുയർത്തി കാണികളെ വലംവെച്ചു. ആ ചിത്രമാണ് പുരസ്കാരത്തിന് അർഹമായത്. ‘ഒരു രാജ്യത്തിൻറെ തോളിലേറി’യെന്നാണ് ആ നിമിഷത്തെ ലോറിയസ് വിശേഷിപ്പിച്ചത്.
Thank you all for the overwhelming love and support!
I dedicate this @LaureusSport award to India 🇮🇳, all my teammates, fans and well wishers in India and across the world who have always supported Indian cricket.#SportUnitesUs #Laureus20 #SportForGood pic.twitter.com/wiqx0D9e2E
— Sachin Tendulkar (@sachin_rt) February 18, 2020
വിജയിയെ തിരഞ്ഞെടുക്കുവാൻ പൊതുജനങ്ങൾക്കിടയിൽ ഒരു വോട്ടിംഗ് നടത്തിയപ്പോൾ ഏറ്റവുമധികം വോട്ടുകൾ ലഭിച്ചത് ഈ ഒരു നിമിഷത്തിനായിരുന്നു. ലോറിയസ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് സച്ചിൻ ടെണ്ടുൽക്കർ.