സ്ത്രീകൾക്ക് എതിരെ എന്ത് നടന്നാലും അത് വാർത്തയാകുന്ന ഇക്കാലത്ത് മാതൃകാപരമായി തീർന്നിരിക്കുകയാണ് നടൻ ശ്രീകാന്തിന്റെ ഈ പ്രവൃത്തി. ശ്രീകാന്ത് നായകനായ ‘ഉൻ കാതൽ ഇരുന്താൽ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് ഇടയിലാണ് സംഭവം. നടി ചന്ദ്രിക രവിയെ സ്റ്റേജിലേക്ക് അധ്യക്ഷൻ ക്ഷണിച്ചത് ‘സൂപ്പർ ഫിഗർ’ എന്ന് അഭിസംബോധന ചെയ്താണ്. ഇതിന് നടി മറുത്തൊന്നും പറഞ്ഞില്ലെങ്കിലും ശ്രീകാന്ത് സംസാരിക്കുവാൻ എത്തിയപ്പോൾ അങ്ങനെ വിളിച്ചതിന് നടിയോട് മാപ്പ് ചോദിക്കുകയും അധ്യക്ഷനെ വിമർശിക്കുകയും ചെയ്തു.
“സിനിമയില്‍ അഭിസംബോധന ചെയ്യുന്നത് പോലെ ഇതുപോലൊരു പൊതു പരിപാടിയില്‍ നടിയെ സൂപ്പര്‍ ഫിഗര്‍ എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് വളരെ തെറ്റാണ്. അത് ബഹുമാനക്കുറവാണ്. സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കണം” ശ്രീകാന്ത് പറഞ്ഞു. ‘ഇരുട്ട് അറയിൽ മുരട്ട് കുത്ത്’ എന്ന അഡൽറ്റ് കോമഡി ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ചന്ദ്രിക രവി.