Wednesday, December 19

സോളാർ തട്ടിപ്പ് കേസിൽ നടി ശാലുമേനോന്റെ വീടും സ്ഥലവും കോടതി ജപ്‌തി ചെയ്‌തു

Google+ Pinterest LinkedIn Tumblr +

കേരളത്തെ പിടിച്ചുലച്ച സോളാര്‍ തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായ നടി ശാലു മേനോന്റെ വീടും സ്ഥലവും കോടതി ജപ്തി ചെയ്തു. സോളാർ കേസില്‍ അന്തിമ വിധി വരുന്നതുവരെയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ ജപ്തി നടപടി. സാക്ഷികളെ ഡിസംബര്‍ 17 ന് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. 2013ല്‍ ഡോക്ടര്‍ ദമ്പതികളെയും പ്രവാസിയെയും കബളിപ്പിച്ച കേസിലാണ് കോടതി ഈ നടപടി എടുത്തിരിക്കുന്നത്. സ്വിസ് സോളാര്‍ ടെക്നോളജീസ് കമ്പനിയുടെ നടത്തിപ്പുകാരന്‍ ബിജു രാധാകൃഷ്ണനാണ് ഒന്നാം പ്രതിയും ശാലു മേനോന്റെ അമ്മ കലാദേവി മൂന്നാം പ്രതിയുമാണ്. വൈദ്യുതിബില്ലിൽ ലാഭമുണ്ടാകാൻ വീടുകളില്‍ സോളാര്‍ പാനലും തമിഴ്നാട്ടില്‍ കാറ്റാടി മില്ലുകളും സ്ഥാപിച്ചു നല്‍കുമെന്ന് കാണിച്ച് പത്രപ്പരസ്യം നല്‍കിയായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. പ്രവാസിയായ റാസിഖ് അലിയില്‍നിന്ന് ഒരു കോടിയിലധികം രൂപയും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോ മാത്യു തോമസ്, ഭാര്യ അന്ന മാത്യു എന്നിവരില്‍നിന്ന് മുപ്പത് ലക്ഷത്തോളം രൂപയും ഇവര്‍ തട്ടിയെടുത്തു.

റാസിഖ് അലിയെ ബിജു രാധാകൃഷ്ണനും ശാലു മേനോനും ചേര്‍ന്നാണ് സമീപിച്ചത്. ബിജുവിന്റെ സാന്നിധ്യത്തില്‍ വെച്ച് 20 ലക്ഷം രൂപ ശാലുവിന് കൈമാറിയതായും റാസിഖ് മൊഴി നല്‍കി. ഇങ്ങനെ തട്ടിയെടുത്ത തുകയുടെ ഭൂരിഭാഗവും ശാലു മേനോനാണ് ബിജു നല്‍കിയിരുന്നത്. നടിക്ക് വേണ്ടി ബിജു രാധാകൃഷ്ണന്‍ 25 ലക്ഷം രൂപയുടെ സ്ഥലവും ആഢംബര വീടും നിര്‍മ്മിച്ച് നല്‍കിയെന്നും സ്ഥലമുടമയ്ക്ക് ചെക്ക് കൈമാറിയത് ഇയാള്‍ തന്നെയാണെന്നും പ്രത്യേകാന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു.

Share.

About Author

Comments are closed.