അനുഗ്രഹങ്ങൾ നിറയുന്ന വിജയദശമി ദിനത്തിൽ ദിലീപിനും കാവ്യക്കും പെൺകുഞ്ഞ് പിറന്നു. ദിലീപ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ സന്തോഷ വാർത്ത പുറത്തു വിട്ടത്.
“പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം സ്നേഹത്തോടെ, കാവ്യ, ദിലീപ്”
2016 നവംബർ 25ന് കൊച്ചിയിൽ വെച്ചായിരുന്നു ദിലീപ് – കാവ്യ വിവാഹം നടന്നത്. കരിയറിലെ ഒരു ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ദിലീപിന് അനുഗ്രഹങ്ങൾ പകർന്ന് കൊണ്ട് തന്നെയായിരിക്കും മീനാക്ഷിയുടെ ഈ കുഞ്ഞനിയത്തിയുടെ വരവ്.