ആരാണ് കമല …? ഒരു വ്യക്തിയാണോ ..? അതോ ഒരു ആശയമൊണോ ? അതുമല്ലങ്കിൽ പൂർണമായ ഭാവനയാണോ ..? ഈ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം അറിയാൻ സഫർ 36 മണിക്കൂറിൽ നടത്തുന്ന ത്രില്ലിംഗ് യാത്രയാണ് അജു വർഗീസാണ് സഫറാവുന്ന രഞ്ജിത് ശങ്കർ ചിത്രം കമല പറയുന്നത്.
രഞ്ജിത്ത് ശങ്കർ തന്റെ ആദ്യ ചിത്രങ്ങളായ പാസ്സഞ്ചറിനും അർജ്ജുനൻ സാക്ഷിക്കും ശേഷം ഒരുക്കുന്ന ത്രില്ലെർ കൂടിയായ കമലയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് ഉടൻ പുറത്തിറങ്ങും. നവംബർ 29നാണ് സഫറിന്റെ കമലയെ തേടിയുള്ള യാത്രക്ക് പ്രേക്ഷകരെയും കൂടെ ചേർത്ത് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.