Wednesday, November 14

മോഹൻലാൽ നായകനാകുന്ന കോമഡി എന്റർടൈനർ ഡ്രാമയുടെ പുതിയ ടീസർ കാണാം [VIDEO]

Google+ Pinterest LinkedIn Tumblr +

ലോഹത്തിന് ശേഷം സംവിധായകന്‍ രഞ്ജിതും മോഹന്‍ലാലുമൊന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ചിത്രം കേരളപ്പിറവി ദിനമായ നവംബർ ഒന്നാം തീയതി തിയറ്ററുകളിൽ എത്തും.കേരളത്തിൽ മാത്രം 250 സ്ക്രീനുകളിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

കുറച്ചു കാലമായി പ്രേക്ഷകര്‍ക്ക് അന്യമായിരുന്ന ലാലിന്റെ തമാശകളും കുസൃതികളുമെല്ലാം ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തുമെന്നാണ് സംവിധായകന്‍ രഞ്ജിത് ഉറപ്പു നല്‍കുന്നത്.

അരുന്തതി നാഗ്, നിരഞ്ജ് മണിയന്‍പിള്ള രാജു, ദിലീഷ് പോത്തന്‍, ശ്യാമ പ്രസാദ്, കനിഹ, സുബി സുരേഷ്, രഞ്ജി പണിക്കര്‍, ശാലിന്‍ സോയ, ടിനി ടോം എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
രാജശേഖരന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. രേഖ എന്ന കഥാപാത്രമായി ആശ ശരത് മോഹന്‍ലാലിന്റെ ഭാര്യാവേഷവും കൈകാര്യം ചെയ്യുന്നു.

ലില്ലിപാഡ് മോഷന്‍ പിക്‌ചേഴ്‌സ്, വര്‍ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ എം കെ നാസറും മഹാ സുബൈറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ പുതിയ ടീസർ കാണാം

Share.

About Author

Leave A Reply