ദുൽക്കർ സൽമാനും മുംബൈ പോലീസും ഏർപ്പെട്ട ഒരു ട്വിറ്റർ വാഗ്വാദം ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ചയാകുന്നു.ദുൽഖർ സൽമാൻ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഒരു വീഡിയോ ബോളിവുഡ് താരം സോനം കപൂർ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയുണ്ടായി.ഈ ട്വീറ്റ് എട്ടുപിടിച്ച മുംബൈ പോലീസ്, ഇത്തരത്തിൽ വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നത് തെറ്റാണ് എന്ന് പറഞ്ഞ് രംഗത്തെത്തി.
Would appreciate it if you had checked some facts before tweeting this. In fact @MumbaiPolice helped us with permissions and traffic management during the shoot and were present the whole time. In my next tweet attaching the video I was shooting. #notawierdo https://t.co/WnKSnSDmjZ
— dulquer salmaan (@dulQuer) December 14, 2018
എന്നാൽ യഥാർത്ഥത്തിൽ ഒരു സിനിമയുടെ ഷൂട്ടിംഗ് ഇടവേളയിൽ ഉണ്ടായ രസകരമായ നിമിഷം സോനം ക്യാമറയിൽ പകർത്തുകയാണ് ഉണ്ടായത്.സോനം തന്നെ അത് ട്വിറ്ററിൽ പങ്കു വെച്ചു.”ഞങ്ങളൊരു ട്രക്കിന് മുകളിലായിരുന്നു. നിങ്ങൾ ഇത്രയും ശ്രദ്ധാലുവായിരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സാധാരണക്കാരുടെ ജീവിതത്തിലും നിങ്ങൾ ഇതേ ആത്മാർത്ഥത കാണിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.കരുതലിന് നന്ദി”. സോനം ട്വീറ്റ് ചെയ്തു.
We agree with you @sonamakapoor ! Quite a ‘weirdo’ to try such stunts while driving and putting the lives of fellow drivers at risk too! We don’t quite approve of these even in ‘reel’ life. #NotDone pic.twitter.com/WWoDz16hKj
— Mumbai Police (@MumbaiPolice) December 14, 2018
സോയ ഫാക്ടർ എന്ന പുതിയ ബോളിവുഡ് സിനിമയുടെ ലൊക്കേഷനിൽ നിന്നുമാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്.ചിത്രീകരണം നടക്കുമ്പോൾ ഓടുന്ന ട്രക്കിനു മുകളിൽ നിർത്തിയിട്ടിരിക്കുകയാണ് ദുൽഖറും സോനവും ഇരിക്കുന്ന വാഹനം. എന്നാൽ കൈകൾ സ്റ്റീയിറിംഗിൽ പിടിച്ചിരുന്നില്ല. ഫോണിൽ ശ്രദ്ധിക്കുന്ന ദുൽഖറിനെ നോക്കി വിചിത്രമെന്ന് സോനം പറയുന്നത് വിഡിയോയിൽ വ്യക്തമായിരുന്നു.