കഴിഞ്ഞ ജൂലായ് 28ന് തന്റെ നാല്പത്തിയഞ്ചാം പിറന്നാളിന്റെ തലേദിവസമാണ് നടൻ ഇന്ദര്‍ കുമാര്‍ മരിച്ചത്. സല്മാന് ഖാന്റെ വാണ്ടഡ് അടക്കം ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് ഇന്ദര്‍ കുമാര്‍. ക്യോന്‍കി സാസ് ഭി കഭി ബഹു ഥി തുടങ്ങിയ പരമ്പരകളിലും ഇന്ദര്‍ അഭിനയിച്ചിട്ടുണ്ട്.
ഇതിനിടെ ഇന്ദര്‍ കുമാറിന്റെ ആത്മഹത്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മദ്യപിച്ചു കൊണ്ട് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് ഇന്ദര്‍ പറയുന്ന വീഡിയോയാണിത്.
എന്നാല്‍ വീഡിയോയ്ക്കു പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്റെ ഭാര്യ പല്ലവി ഷറഫ് .ഇത് ഭാട്ടി പാഡി ഹെ യാര് എന്ന സിനിമയിലെ രംഗമാണെന്നും അടുത്തവര്‍ഷം ആദ്യം ഈ സിനിമ തീയേറ്ററുകളിലെത്തുമെന്നും എന്നാല്‍ വീഡിയോ എങ്ങനെ ചോര്‍ന്നുവെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.
സിനിമയിലെ സീനിനെ യഥാര്‍ഥ ജീവിതവുമായി കൂട്ടിക്കുഴയ്ക്കുന്നത് സങ്കടകരമാണ്.