Wednesday, November 14

“ബാലു അണ്ണൻ വിദേശത്ത് പ്രോഗ്രാം ചെയ്യാൻ പോയി” ഇഷാന്റെ വികാരനിർഭരമായ കുറിപ്പ്

Google+ Pinterest LinkedIn Tumblr +

ബാലഭാസ്കറിന്റെ മരണം ഇനിയും ഉൾക്കൊള്ളുവാൻ സംഗീതത്തെ സ്നേഹിക്കുന്ന മലയാളികൾക്ക് ഇനിയും ആയിട്ടില്ല. ബാലഭാസ്കറിന്റെയും മകളുടെയും ജീവനെടുത്ത ആ അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഭാര്യ ലക്ഷ്മിയെ ബാലു അണ്ണൻ വിദേശത്ത് പ്രോഗ്രാമിന് പോയിരിക്കുകയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുകയാണ്. ലക്ഷ്മിയെ സ്വന്തം അമ്മക്ക് തുല്യം കാണുന്ന ബാലഭാസ്കറിന്റെ സുഹൃത്തും സംഗീതജ്ഞനുമായ ഇഷാൻ ദേവിന്റെ ഫേസ്ബുക്ക് കുറിപ്പ് അത് വായിക്കുന്നവരുടെ കണ്ണ് നിറക്കും.

“ചേട്ടന്റെ ഭാര്യ അമ്മക്ക് സമം ആണ് ,ലക്ഷ്‌മി ചേച്ചി അന്ന് മുതൽ ഇന്നുവരെ ഞങ്ങടെ ഓരോ ചുവടിലും ബാലു അണ്ണനൊപ്പം ഉണ്ട്.വീട്ടിൽ പോയി ചേച്ചിയെ കണ്ടു ,അണ്ണൻ വിദേശത്തു പ്രോഗ്രാം ചെയ്യാൻ പോയി എന്ന് മാത്രം മനസിനെ പഠിപ്പിച്ചു.. 
എന്റെ അമ്മ കിടപ്പിലായിരുന്നപ്പോ പോലും അമ്മക്ക് മുന്നിൽ പോയി കരഞ്ഞു ശീലമില്ല,ശാരീരികമായ അസ്വാസ്ഥ്യങ്ങൾക്ക് സ്ഥാനമില്ല.ഒരുപാടു ദൂരം ഞങ്ങളെ ബാലു അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആള് തന്നാണ് ചേച്ചി.ആരോഗ്യം,മനസ്സ് എല്ലാം ഒന്ന് തെളിയാൻ ഈശ്വരൻതുണയാകണം ,അമ്മയും ചേച്ചിയും,പരിചരണത്തിന് നഴ്സും ഉണ്ട് ,സുഹൃത്തുക്കളെ ഏല്പിച്ചിട്ടാണ് പോകാറ് അണ്ണൻ പലപ്പോഴും ചേച്ചിയെ, അത്രയെ ഉള്ളു

ആയിരങ്ങളുടെ അഭ്യർത്ഥന കണ്ടാണ് ഞാനീ പോസ്റ്റ്‌ ഇടുന്നത് ,നിങ്ങൾ കാണിക്കുന്നകരുതലും ,പ്രാർത്ഥനയും ഇനിയുമുണ്ടാകണം.മീഡിയയിൽ വരുന്ന പരസ്പര വിരുദ്ധമായ അപ്ഡേറ്റ് ന്യൂസ് ആയി കാണുക,ഇത് ഞങ്ങൾക്ക് ജീവിതമാണ് ന്യൂസ് അല്ല 🙏🙏🙏”

Share.

About Author

Leave A Reply