Tuesday, August 21

കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി ബ്രാൻഡ് ചെയ്ത ജനശതാബ്ദി ട്രെയിൻ നാളെ നിവിൻ പോളി ഫ്ലാഗ് ഓഫ് ചെയ്യുന്നു

Google+ Pinterest LinkedIn Tumblr +

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി തീയറ്ററുകളിലെത്തുന്ന
നിവിൻ പോളി – റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയെ ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കാൻ ജനകീയമായ ഒരു സംരംഭം. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി ട്രെയിൻ കായംകുളം കൊച്ചുണ്ണി എന്ന് ചിത്രത്തിന് വേണ്ടി ബ്രാൻഡ് ചെയ്ത് അവതരിപ്പിക്കുകയാണ്. നാളെ, ആഗസ്റ്റ് 9, ഉച്ചയ്ക്ക് 2.15 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ നിവിൻ പോളി ഫ്ലാഗ് ഓഫ് ചെയ്യുന്നു.

ശ്രീ ഗോകുലം മൂവിസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായ കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ ഇത്തിക്കര പക്കിയായി പ്രത്യക്ഷപ്പെടുന്നു. പ്രിയാ ആനന്ദ് നായികയാകുന്ന ഈ ചിത്രത്തിൽ ബാബു ആന്‍റണി, സണ്ണി വെയ്ൻ, സിദ്ധാർത്ഥ ശിവ, സുധീർ കരമന, ഷൈൻ ടോം ചാക്കോ, സുദേവ്, ജൂഡ് ആന്‍റണി, പ്രിയങ്ക, അശ്വിനി, തെസ്നി ഖാൻ തുടങ്ങിയ നിരവധി പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. ബോബി – സഞ്ജയ് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണ ബിനോദ് പ്രദാൻ നിർവ്വഹിക്കുന്നു. റഫീക്ക് അഹമ്മദ്, ഷോബിൻ കണങ്ങാട്ട് എന്നിവരുടെ വരുകൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. ഇറോസ് ഇന്‍റർനാഷണലാണ് കായംകുളം കൊച്ചുണ്ണി തിയ്യേറ്ററുകളിലെത്തിക്കുന്നത്.

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: