Tuesday, August 21

ദുരിതാശ്വാസ ക്യാമ്പുകളിൽ ആശ്വാസമേകി ജയസൂര്യ എത്തി; താരം എത്തിയത് ലോറിയിൽ അരിയുമായി

Google+ Pinterest LinkedIn Tumblr +

സംസ്ഥാനം മുഴുവന്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുകയാണ്. കേരളം മുഴുവന്‍ സഹായഹസ്‌തര്‍ഹവുമായി എത്തിയിരിക്കുകയാണ്.ചലച്ചിത്ര മേഖലയില്‍ നിന്നും ഒരുപാട് പേര്‍ സഹായിക്കുവാനായി മുന്നോട്ട് വന്നിട്ടുണ്ട്.പ്രളയക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്ന സഹജീവികളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കാന്‍ ആവശ്യപ്പെട്ട് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്.

ഇപ്പോൾ നടൻ ജയസൂര്യയും ഈ ഉദ്യമത്തിന് ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്.മാഞ്ഞൂരിലേയും ആലുവ കുന്നത്തേരിയിലേയും ക്യാമ്ബുകളിലടക്കം നടനെത്തി. സങ്കടക്കടലില്‍ കഴിയുന്ന ആളുകള്‍ക്ക് അല്‍പനേരത്തേക്ക് എങ്കിലും വലിയ ആശ്വാസമായി നടന്റെ സാന്നിധ്യം

നടനെ പൊടുന്നനെ തങ്ങള്‍ക്കൊപ്പം കണ്ടപ്പോള്‍ ആളുകളുടെ മുഖത്ത് അത്ഭുതവും ഒപ്പം നേരിയ സന്തോഷവും വിരിഞ്ഞു. ക്യാമ്ബിലെ ആളുകള്‍ക്ക് ആവശ്യമായ അരിയുമായാണ് ജയസൂര്യ എത്തിയത്. ക്യാമ്ബിലെ ആളുകളോടും കുട്ടികളോടുമടക്കം സ്‌നേഹം പങ്കുവെച്ച ജയസൂര്യ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എല്ലാവരും മുന്നോട്ട് വരണമെന്ന് കേരളത്തോട് അഭ്യര്‍ത്ഥിച്ചു.

ഇത് താല്‍ക്കാലികമാണ്. ഒരു പത്തോ പതിനഞ്ചോ ദിവസം മാത്രമേ ഇങ്ങനെ ഉണ്ടാവൂ. എന്നാലത് കഴിഞ്ഞാല്‍ ഈ ദുരിതം അനുഭവിക്കുന്നവരെ നമ്മള്‍ മറക്കും. ഇവര്‍ സ്വന്തം വീടുകളിലേക്ക് തിരിച്ച്‌ ചെല്ലുമ്ബോള്‍ വീട് മുഴുവന്‍ നശിച്ചിട്ടുണ്ടാവും. അതിനാണ് ഒരു പരിഹാരം വേണ്ടത്. തന്റെ ഭാഗത്ത് നിന്നും പറ്റുന്ന സഹായം ചെയ്യും. ഇപ്പോഴുള്ള സഹായം പിന്നീടും ഉണ്ടാവേണ്ടതുണ്ടെന്നും ജയസൂര്യ ഓര്‍മ്മപ്പെടുത്തി

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: