Tuesday, September 11

കാളിദാസ് ജയറാമും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

Google+ Pinterest LinkedIn Tumblr +

പ്രണവ് മോഹൻലാലിനെ നായക പദവിയിലേക്ക് ഉയർത്തി ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ജീത്തു ജോസഫിന്റെ നായകനായി മറ്റൊരു താരപുത്രൻ കൂടിയെത്തുന്നു. പൂമരത്തിലൂടെ മലയാളത്തിലെ തന്റെ നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കിയ കാളിദാസ് ജയറാമാണ് ജീത്തു ജോസഫിന്റെ പുതിയ നായകൻ. ഇമ്രാൻ ഹാഷ്മിയെ നായകനാക്കി ഒരുക്കിയ ഹിന്ദി ചിത്രത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ നിർമാണം വിന്റേജ് ഫിലിംസും ശ്രീ ഗോകുലം മൂവീസും ചേർന്നാണ്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ബ്ലോക്ക്ബസ്റ്റർ സംവിധായകനൊപ്പം മറ്റൊരു കഴിവുറ്റ യുവനായകൻ കൂടി ചേരുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.



അതോടൊപ്പം തന്നെ കാളിദാസ് ജയറാമിന്റേതായി ഒരു കൂട്ടം മികച്ച ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. നിപ്പ വൈറസിനെതിരെ സധൈര്യം പോരാടിയ കേരളത്തിന്റെ കഥ പറയുന്ന ആഷിഖ് അബു ചിത്രമാണ് അതിലൊന്ന്. മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന അർജന്റീന ഫാൻസ് കാട്ടൂർകടവ് എന്ന ചിത്രത്തിലും കാളിദാസ് തന്നെയാണ് നായകൻ. നേരം, പ്രേമം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ അൽഫോൻസ് പുത്രേന്റെ അടുത്ത ചിത്രത്തിൽ നായകൻ കാളിദാസാണ്. കൂടാതെ സന്തോഷ് ശിവൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ മഞ്ജു വാര്യരോടൊപ്പം കാളിദാസും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: