Monday, October 22

തനിക്കും കാസ്റ്റിംഗ് കൗച്ചിങ് ദുരനുഭവം ഉണ്ടായിട്ടുണ്ട് : മനസ്സ് തുറന്ന് നടി കനി കുസൃതി

Google+ Pinterest LinkedIn Tumblr +

സിനിമയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച്‌ വ്യക്തമാക്കി മറ്റൊരു നടി കൂടി, സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ നിലപാടുകള്‍ അറിയിച്ചും, വ്യത്യസ്ത സിനിമകളിലൂടെയും ശ്രദ്ധേയായ നടി കനി കുസൃതിയാണ് തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച്‌ അനുഭവത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞത്.

ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കനി ഇക്കാര്യം തുറന്നു പറഞ്ഞത്. മലയാള സിനിമയില്‍ നിന്നും തമിഴില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഒരു സിനിമയില്‍ നായികയായി കാസ്റ്റ് ചെയ്തതിന് ശേഷം തന്നെ മാറ്റിയെന്നുമാണ് കനി വെളിപ്പെടുത്തിയത്. കനിയുടെ വാക്കുകളിങ്ങനെ

പേര് പറയേണ്ട എന്നത് എന്റെ എത്തിക്സാണ്. ഒരു സിനിമയില്‍ എന്നെ നായികയാക്കി കാസ്റ്റ് ചെയ്തു. രാത്രിയായപ്പോള്‍ മെസേജസ് വരാന്‍ തുടങ്ങി. പിന്നെ കോള്‍ വന്നു.

സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍ രാവിലെ പത്തു മണിക്ക് സംസാരിക്കാം എന്ന് പറഞ്ഞു. രാത്രിയുള്ള കോളുകള്‍ക്ക് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. പിന്നെ കോളുമില്ല, സിനിമയുമില്ല. ആ ചിത്രത്തില്‍ മറ്റൊരു നടി അഭിനയിച്ചു. ഇങ്ങനെ എത്ര തവണ ഉണ്ടായിട്ടുണ്ടെന്ന് അറിയില്ല. “ അഭിമുഖത്തില്‍ നടി പറഞ്ഞു.

Share.

About Author

Leave A Reply