Wednesday, November 14

കൊച്ചുണ്ണിയെ അടവ് പഠിപ്പിച്ച് ഇത്തിക്കര പക്കി;കാണാം ‘ഝണ ഝണ നാദം’ ഗാനം [VIDEO]

Google+ Pinterest LinkedIn Tumblr +

റോഷൻ ആൻഡ്രൂസ് ഒരുക്കിയ ബ്രഹ്മാണ്ഡ നിവിൻ പോളി ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’ .ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ ഗംഭീര പ്രകടനമാണ് കാഴ്ച്ച വെച്ചത് .ചിത്രം കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് വിജയകരമായി പ്രദർശനം തുടരുകയാണ്.

ചിത്രത്തിലെ നിവിനും മോഹൻലാലും ഒന്നിച്ച ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തുവിട്ടു. ‘ഝണ ഝണ നാദം’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്.

Share.

About Author

Leave A Reply