Monday, September 10

കിടുവായൊരു സ്‌കൂൾലൈഫിന്റെ ആഘോഷങ്ങളും ആശങ്കകളും | കിടു റിവ്യൂ

Google+ Pinterest LinkedIn Tumblr +

കൗമാരവും സ്കൂൾ കാലഘട്ടവും കേന്ദ്രീകൃതമായ ഒട്ടനവധി ചിത്രങ്ങൾ മലയാളത്തിൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ആ ശ്രേണിയിൽപ്പെട്ട ഏറ്റവും പുതിയ ചിത്രമാണ് കിടു. അവർ ഇരുവരും, പുതുസാ നാൻ പൊറന്തേൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മജീദ് അബു സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. മനുഷ്യനെ മനുഷ്യനായി വാർത്തെടുക്കുന്ന കൗമാരകാലഘട്ടത്തിലെ ആഘോഷങ്ങളും ആവലാതികളും ആശങ്കകളും കോറിയിട്ട ചിത്രം നല്ലൊരു വിഷയം തന്നെയാണ് ചർച്ച ചെയ്യുന്നത്. കാലികപ്രസക്തിയുള്ള വിഷയങ്ങൾ എന്നതിനെക്കാളേറെ എല്ലാ കാലത്തും പ്രസക്തിയുള്ള പല വിഷയങ്ങളും കൗമാരകാലത്ത് ഓരോ മനുഷ്യന്റെ ജീവിതത്തിലും സംഭവിക്കുന്നുണ്ട്. അത് ജീവിതാവസാനം വരെ നീണ്ടു നിൽക്കുന്ന ഒരു അനുഭവവും പാഠവുമായിരിക്കുകയും ചെയ്യും. അത്തരത്തിൽ ഉള്ളൊരു വിഷയത്തിലേക്കാണ് പ്രേക്ഷകനെ സിനിമ കൊണ്ടുപോകുന്നത്.

Kidu Malayalam Movie Review

Kidu Malayalam Movie Review

കൗമാരത്തിന്റെ കുസൃതികളും കുറുമ്പുകളുമായി സ്കൂൾ ലൈഫ് അടിച്ചു പൊളിച്ച് ആഘോഷിക്കുന്ന അഞ്ച് പ്ലസ് വൺ വിദ്യാർഥികൾ. ടീച്ചർമാരോടുള്ള അവരുടെ പെരുമാറ്റം, പ്രണയം അങ്ങനെയെല്ലാം ആഘോഷിച്ചു നടക്കുന്ന അവരുടെ ഇടയിലേക്കാൻ ആനി ടീച്ചർ എത്തുന്നത്. ആ വിദ്യാർഥികളുടെ കാഴ്ചപ്പാടും ജീവിതവും മാറ്റി മറിക്കുവാൻ ആനി ടീച്ചർക്ക് സാധിക്കുന്നു. കാര്യങ്ങളെല്ലാം ഒരു അടുക്കും ചിട്ടയുമായി വരുമ്പോഴാണ് അപ്രതീക്ഷിതമായ ഒരു സംഭവം അവരുടെ ജീവിതത്തിൽ നടക്കുന്നത്. അത് എല്ലാത്തിനെയും കീഴ്മേൽ മറിക്കുന്നു. ആ പ്രശ്‌നത്തിന് പിന്നാലെയുള്ള ഒരു ഓട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. റംസാൻ, മിനൻ, അയ്മൻ, അൽത്താഫ്, വിഷ്ണു എന്നിവരാണ് വിദ്യാർഥികളുടെ വേഷത്തിൽ എത്തുന്നത്. റംസാനും മിനനുമാണ് ചിത്രത്തിൽ കൂടുതൽ പ്രാധാന്യവും സംഭാഷണവും നൽകിയിരിക്കുന്നത്. ഇരുവരും പ്രേക്ഷകർക്ക് പരിചിത മുഖങ്ങൾ കൂടിയാണ്. അവരുടെ ജീവിതം മാറ്റിമറിക്കുന്ന ആനി ടീച്ചറായി ലിയോണ നല്ലൊരു പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. സുനിൽ സുഖദ, സിനോജ് വർഗീസ്, കോട്ടയം പ്രദീപ്, അനഘ എന്നിവരും അവരുടേതായ സംഭാവനകൾ ചിത്രത്തിന് സമ്മാനിച്ചിട്ടുണ്ട്.

Kidu Malayalam Movie Review

Kidu Malayalam Movie Review

സംവിധായകൻ മജീദ് അബു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും കൈകാര്യം ചെയ്തിരിക്കുന്നത്. ധനേഷ് മോഹനൻ തന്റെ ക്യാമറ കണ്ണുകളിൽ തീർത്ത ഫ്രെയിംസ് പലപ്പോഴും പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്നുണ്ട്. വിമല ടി കെ ഈണമിട്ട ഗാനങ്ങളും പ്രശംസനീയമാണ്. അച്ചു വിജയന്റെ എഡിറ്റിംഗും അഭിനന്ദനാർഹമാണ്. ഏറെ പറഞ്ഞതും കേട്ടതുമായ കഥകളും ഡബ്ബിങ്ങിലെ പോരായ്മകളുമാണ് ചിത്രത്തിന് പ്രതികൂലമായി ബാധിച്ചിരിക്കുന്ന ഘടകങ്ങൾ. എങ്കിലും സ്കൂൾ ലൈഫ് ആഘോഷമാക്കിയിട്ടുള്ള ഓരോരുത്തർക്കും ഒരു തിരിച്ചു പോക്ക് കിടു സമ്മാനിക്കുന്നുണ്ട്.

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: