കുഞ്ചാക്കോ ബോബന് പിറന്നാള്‍സമ്മാനവുമായി സൗബിന് ഷാഹിറും സംവിധായകന് ജോണ്‍ പോളും.കുഞ്ചാക്കോ ബോബന് തന്നെയാണ് തനിക്ക് ലഭിച്ച പിറന്നാള്‍ സമ്മാനത്തെക്കുറിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്. എനിക്കു ലഭിച്ച ഏറ്റവും മികച്ച ജന്മദിന സമ്മാനം, എന്ന കുറിപ്പോടെയാണ് താരം ഇത് പങ്കുവെച്ചിരിക്കുന്നത്.
2019 എനിക്കേറെ എക്സൈറ്റ്മെന്റ് നല്കുന്ന രണ്ടു പുതിയ ചിത്രങ്ങള്‍ ഞാന്‍ അനൗണ്‍സ് ചെയ്യുകയാണ്. എന്റെ പ്രിയ സുഹൃത്തുക്കളും പ്രതിഭകളും സംവിധായകരുമായ സൗബിന് ഷാഹിര്‍ പറവയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ജോണ്‍ പോള്‍ ഗപ്പിയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഞാനെത്തുന്നു. എനിക്കു ലഭിച്ച ഏറ്റവും മികച്ച ജന്മദിന സമ്മാനമെന്ന് നടൻ ഫേസ്ബുക്കിൽ കുറിച്ചു.
പറവയ്ക്കു ശേഷം സൗബിന് ഷാഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായെത്തുന്നത്.
ഗപ്പി എന്ന ചിത്രത്തിനു ശേഷം ജോണ്‍ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലും ചാക്കോച്ചന് തന്നെയാണ് നായകന്. ഈ രണ്ടു ചിത്രങ്ങളുമാണ് ചാക്കോച്ചന് പിറന്നാള്‍ സമ്മാനമായി ലഭിച്ചിരിക്കുന്നത്. ജോണ്‍ പോള്‍ ചിത്രം നിര്‍മ്മിക്കുന്നത് ആഷിക് ഉസ്മാനാണ്. ഇരു ചിത്രങ്ങളും 2019ല്‍ ആരംഭിക്കും.