കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അള്ള് രാമേന്ദ്രൻ.ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിച്ചു.
നവാഗതനായ ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അപർണ്ണ ബാലമുരളിയും , ചാന്ദിനി ശ്രീധരനും ചിത്രത്തിലെ നായികമാരാകുന്നു. തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ച ചിത്രം സെൻട്രൽ പിക്ച്ചേഴ്സ് തിയേറ്ററിൽ എത്തിക്കും
തൊടുപുഴയിൽ വച്ച് നടന്ന സ്വിച്ചോൺ ചടങ്ങിൽ നിർമാതാവ് ആഷിക്ക് ഉസ്മാന്റെ വാപ്പ ഉസ്മാൻ ആദ്യ ക്ലാപ്പടിച്ചു ചിത്രീകരണം ആരംഭിച്ചു . സംവിധായകരായ മിഥുൻ മാനുവൽ തോമസ് , അൽത്താഫ് സലിം , മാർത്താണ്ഡൻ , നിർമാതാക്കളായ ആൽവിൻ ആന്റണി ഷാജി സെൻട്രൽ പിക്ച്ചേഴ്സ് , രാജ് സക്കറിയ , സുദീപ് കാര്യാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.