ഇരു വൃക്കകളും തകരാറിലായ അഭിജിത് എന്ന ബാലന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.ലാലേട്ടൻ കാണാൻ ആണ് അവന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും വീഡിയോയിലൂടെ അഭിജിത്ത് വെളിപ്പെടുത്തുകയുണ്ടായി.
ഒടുവിൽ അഭിജിത്തിന്റെ ആഗ്രഹം ലാലേട്ടൻ നടത്തിക്കൊടുക്കാൻ തീരുമാനിച്ചിരുന്നു .മോഹൻലാൽ ഫാൻ ക്ലബായ ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ആണ് മുൻകൈയ്യെടുത്തത്.
ഇപ്പോളിതാ മോഹൻലാൽ അഭിജിത്തിനെ നേരിട്ട് കണ്ടിരിക്കുകയാണ്. അഭിജിത്തിനോടൊപ്പം ഉള്ള ലാലേട്ടന്റെ ഫോട്ടോ വൈറലാകുകയാണ് സോഷ്യൽ മീഡിയയിൽ