പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന കേരളത്തില്‍ ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ്. വീടുകളിലേക്ക് കയറിയ ചെളിയും മലിനജലവും മണ്ണും എല്ലാം നീക്കം ചെയ്യുക കടമ്ബയേറിയ കാര്യമാണ്. ദുരിതമുഖത്ത് ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയുമെല്ലാം കൈകകോര്‍ത്ത കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.രക്ഷാപ്രവർത്തനത്തിനിടെ ജീവനും സമ്പത്തിനും നഷ്ടം വന്ന നിരവധി പേരുണ്ട്.ഈ കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പേരാണ് സോണി പാലത്ര.
പാലത്ര കൺസക്ഷൻ ഗ്രൂപ്പ് ഉടമയായ ഇദ്ദേഹത്തിന്റെ 30 ഓളം ടോറസ് ലോറികളാണ് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വിട്ടു കൊടുത്തത്. അതിൽ 7 വണ്ടികൾ വെള്ളം കയറി പൂർണ്ണമായും തകരാറിലായി. ലക്ഷകണക്കിന് നഷ്ടം സഹിച്ചും, രാത്രി മുഴുവനും രക്ഷാപ്രവർത്തനത്തിൽ പങ്കാളി ആകുകയും ചെയ്താണ് അദ്ദേഹം ഈ പ്രളയകാലത്ത് ജനങ്ങൾക്കൊപ്പം നിന്നത്.
സോണിയെ അഭിനന്ദിക്കുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ ഇപ്പോൾ.സോണിയുടെ ഈ പ്രവൃത്തി മറ്റുള്ളവർക്ക് കൂടി മാതൃകയാകുകയാണ്.