Sunday, October 21

നൂറുകണക്കിന് കാറുകളും 5000 ജൂനിയർ ആർട്ടിസ്റ്റുകളുമായി ലൂസിഫറിന്റെ മാസ്സ് രംഗത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് [VIDEO]

Google+ Pinterest LinkedIn Tumblr +

മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ, പൃഥ്വിരാജ് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലുസിഫർ.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആകുമെന്ന് ആണ് പറയപ്പെടുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് 2 മാസം മുൻപ് ആരംഭിച്ചിരുന്നു.ആദ്യ ദിനം മുതൽ തന്നെ ചിത്രത്തിന്റെ സ്റ്റില്ലുകൾ ലൊക്കേഷനിൽ നിന്ന് പുറത്തായിരുന്നു.ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ തിരുവനന്തപുരത്ത് വെച്ചാണ് പുരോഗമിക്കുന്നത്.
Prithviraj Hints That Lucifer will Deal with Politics
നടുമ്പള്ളി എന്ന രാഷ്ട്രീയപ്രവർത്തകനെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുക. കലാഭവൻ ഷാജോൺ മോഹൻലാലിന്റെ സഹായിയായി എത്തുന്നു.

ഇപ്പോഴിതാ, 5000 അഭിനേതാക്കളുമായി ഒരു ബ്രഹ്മാണ്ഡ സീന്‍ ഷൂട്ട് ചെയ്യാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ പൃഥി. 5000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന മെഗാസീനിന്റെ ഷൂട്ടിങ് തിരുവനന്തപുരം അടിമാലതുറ ബീച്ചില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ആയിരക്കണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ഈ രംഗത്തില്‍ അഭിനയിക്കുന്നതെന്നാണ് ലൊക്കേഷന്‍ റിപ്പോര്‍ട്ടുകള്‍.

നൂറു കണക്കിന് കാറുകളും സീനില്‍ ഉണ്ട്. സിനിമയിലെ​ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങളിലൊന്നാണ് ഇതെന്നും വാര്‍ത്തകളുണ്ട്. രണ്ടരക്കോടി രൂപയാണ് ഈ രംഗത്തിന്റെ മാത്രം നിര്‍മാണച്ചെലവ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ പ്രതിഫലം തന്നെ രണ്ടു കോടിയോളം വരും. 15 ദിവസമായി ഈ സീനിന്റെ ചിത്രീകരണത്തിലാണ് പൃഥിയും സംഘവും.

Share.

About Author

Leave A Reply