Tuesday, August 21

“അവളൊരു വക്കീലിനെയാണ് കെട്ടിയത്, സിനിമ നടനെയല്ല” മുകേഷിന് മറുപടിയുമായി മമ്മൂട്ടി

Google+ Pinterest LinkedIn Tumblr +

സെലിബ്രിറ്റി ജീവിതവും കുടുംബജീവിതവും പലപ്പോഴും ഒത്തുപോകുന്ന ഒന്നല്ല എന്ന വിശ്വാസത്തിന് ഒരു അപവാദമാണ് മമ്മുക്കയുടെ ജീവിതം. കുടുംബത്തോട് ഇത്രയധികം അറ്റാച്ചഡ് ആയിട്ടുള്ള മറ്റൊരു താരത്തേയും മലയാളസിനിമയിൽ കാണാൻ സാധിക്കില്ല എന്ന് തന്നെ പറയാം. തിരക്കേറിയ ഷെഡ്യൂളുകളും യാത്രകളുമായി കുടുംബത്തിൽ നിന്നും മിക്കവാറും അകന്ന് നിൽക്കുന്നവരാണ് താരങ്ങൾ. അങ്ങനെയുള്ളപ്പോഴും മറ്റുള്ളവർക്ക് മാതൃകയായി കുടുംബജീവിതം നയിക്കുന്ന മമ്മുക്കയെ കുറിച്ച് മുകേഷ് പറഞ്ഞ ആ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

“മമ്മൂക്ക വലിയൊരു ഫാമിലിമാൻ ആണ്. ഷൂട്ട് കഴിഞ്ഞ് ഒരുമിനിറ്റ് പോലും നിൽക്കില്ല, അപ്പോൾ തന്നെ വീട്ടിലേക്ക് പോകും. ഉച്ചയ്ക്ക് എറണാകുളത്ത് ഏതെങ്കിലും ഒരു സ്ഥലത്ത് അതെത്ര ദൂരമാണെങ്കിലും വീട്ടിൽ പോയി ഭക്ഷണം കഴിക്കും. ഇനി ഇപ്പോൾ കാശ്മീരോ മറ്റെവിടെയങ്കിലും ആണ് ഷൂട്ട് എങ്കിൽ വൈകിട്ട് വീട്ടിലേയ്ക്ക് വിളിക്കും. സുഖവിവരം അന്വേഷിക്കും, ആ കതക് പൂട്ടിയോ, ജനല് അടച്ചോ ഇതൊക്കെ ചോദിച്ചതിന് ഒരു സമാധാനത്തോടെയാണ് അദ്ദേഹം ഉറങ്ങാൻ പോകുന്നത്”

മുകേഷ് ഒരിക്കൽ ആ സംശയം മമ്മുക്കയോട് നേരിട്ട് തന്നെ ചോദിക്കുകയും ചെയ്തു. “നിങ്ങൾ കുടുംബത്തോട് വളരെയധികം അറ്റാച്ച്ഡാണല്ലോ?” അതിനുള്ള ആ മറുപടിയാണ് ഏറ്റവും മനോഹരം.

“നമ്മൾ ഒരുകാര്യം മാനിക്കണം. അവളൊരു വക്കീലിനെയാണ് കെട്ടിയത്. സിനിമ നടനെയല്ല.’ ‘വക്കീലാകുമ്പോൾ ജോലി കഴിഞ്ഞ് വൈകിട്ട് തിരിച്ചുവരും. സന്തോഷമായി ജീവിക്കാം. സിനിമാനടനായപ്പോൾ അതൊക്കെ മാറി. അതനുസരിച്ച് വേണം നാം പിന്നീട് ജീവിക്കാൻ. അങ്ങനെയൊരു ചിന്ത അവർക്ക് കൊടുക്കരുത്.”

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: