പേമാരി ദുരിതങ്ങൾ പേറുന്നവർക്ക് കൈ താങ്ങായി മിനിസ്റുഡിയോ!!ടോവിനോ അണിയറ പ്രവർത്തകരും തന്നെയാണ് ഇത് ലയ്വിൽ പറഞ്ഞത്
സംസ്ഥാനം കാലവർഷക്കെടുതിയിൽ ദുരിതം പേറുകയാണ്. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും വഴി വീടും ജീവിതവും പോയവരുടെ വിഷമങ്ങളാണ് ദിവസേനയുള്ള വർത്തകളിലൂടെ നാം കാണുന്നത്.
സർക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ ക്ഷണിക്കുമ്പോൾ കാഴ്ചക്കാർ ആവാതിരിക്കേണ്ടത് നമ്മുടെ കടമയാണ്..
ഈയൊരു സന്ദർഭത്തിൽ വ്യത്യസ്തമായ ഒരു ചുവടുവെപ്പ് നടത്താനൊരുങ്ങുകയാണ് മറഡോണയുടെ നിർമാതാക്കളായ മിനിസ്റുഡിയോ. വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ ഒരു ദിവസത്തിലെ കളക്ഷൻ സർക്കാരിന് കൈമാറാൻ ഒരുങ്ങുകയാണ് ടീം. മന്ത്രി സുനിൽ കുമാറിന്റെ കൈകളിലേക്ക് കൈമാറി കൊണ്ടായിരിക്കും മറഡോണ ടീം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പങ്കാളികൾ ആവുക