അജയ് വാസുദേവ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ 2017 ചിത്രം മാസ്റ്റർപീസ് മികച്ച പ്രതികരണമാണ് നേടിയത്. ചിത്രത്തിന്റെ റഷ്യന്‍ പരിഭാഷാ പതിപ്പ് എത്തുകയാണ്. ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് നേരത്തെ മൊഴിമാറ്റിയിരുന്നു എങ്കിലും മലയാളത്തിൽ നിന്നും റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്ന ആദ്യ ചിത്രമാണിതെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു.
മാസ്റ്റർപീസ് അറബിയിലേക്ക് മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച പുരോഗമിക്കുന്നതായും നിര്‍മ്മാതാവ് സി.എച്ച് മുഹമ്മദ് പങ്കുവച്ചു. നോർവെ ആസ്ഥാനമായ ഫോർ സീസൺ ക്രിയേഷൻസാണ് ചിത്രം റഷ്യൻ ഭാഷയിലേക്ക് മൊഴി മാറ്റുന്നത്. റോയൽ സിനിമാസിന്റെ ബാനറിൽ സി എച്ച് മുഹമ്മദ് നിർമ്മിച്ച് ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ ചിത്രത്തിൽ എഡ്വേര്‍ഡ് ലിവിങ്സ്റ്റണ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദൻ, വരലക്ഷ്മ് ശരത്കുമാര്, പാഷാണം ഷാജി, ക്യാപ്റ്റൻ രാജു, കലാഭവൻ ഷാജോൺ, സന്തോഷ് പണ്ഡിറ്റ്, മഖ്ബൂൽ സല്മാന്, ഗോകുൽ സുരേഷ്, പൂനം ബജ്വ, ലെന എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
#Masterpiece
The First ever Malayalam movie to be dubbed in #Russian language #Mammootty#AjaiVasudev#CHMuhammed #UdayKrishna@mammukka @ajai_vasudev @Iamunnimukundan @Mahima_Nambiar @varusarath pic.twitter.com/OtlTDBhP4O— Movie Trackers (@movie_trackers) May 25, 2020