Wednesday, December 19

ഹനീഫ് അദേനി – നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാസ്സ് ത്രില്ലർ ‘മിഖായേൽ’ ചിത്രീകരണം പൂർത്തിയായി

Google+ Pinterest LinkedIn Tumblr +

ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മികച്ച ത്രില്ലർ അനുഭവം സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഹനീഫ് അദേനി, ദി ഗ്രേറ്റ് ഫാദറിന് ശേഷം സംവിധാനം നിർവഹിക്കുന്ന മിഖായേലിന്റെ ചിത്രീകരണം പൂർത്തിയായി. നിവിൻ പോളിയും ഹനീഫ് അദേനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും വമ്പൻ പ്രതീക്ഷകളാണ് നൽകുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രം ജനുവരി മാസം തീയറ്ററുകളിൽ എത്തുമെന്നാണ് അറിയുന്നത്.

ഡോക്ടർ ജോൺ മിഖായേൽ എന്ന കഥാപാത്രത്തെ നിവിൻ പോളി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മഞ്‌ജിമ മോഹൻ, ഉണ്ണി മുകുന്ദൻ, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, സിദ്ധിക്ക്, അശോകൻ, സുദേവ് നായർ, ജെ ഡി ചക്രവർത്തി, രഞ്ജി പണിക്കർ, ശാന്തി കൃഷ്‌ണ, കെ പി ഏ സി ലളിത എന്നിങ്ങനെ മികച്ചൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഗോപി സുന്ദറാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. വിഷ്‌ണു പണിക്കർ ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിംഗും നിർവഹിക്കുന്നു. എറണാകുളം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ വെച്ചായിരുന്നു മിഖായേലിന്റെ ഷൂട്ടിംഗ് നടന്നത്.

Share.

About Author

Leave A Reply