പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന കേരളത്തില്‍ ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ്. വീടുകളിലേക്ക് കയറിയ ചെളിയും മലിനജലവും മണ്ണും എല്ലാം നീക്കം ചെയ്യുക കടമ്ബയേറിയ കാര്യമാണ്. ദുരിതമുഖത്ത് ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയുമെല്ലാം കൈകകോര്‍ത്ത കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.പ്രളയം കഴിഞ്ഞു,ഇനി നമ്മൾ കരകയറണം എന്ന സന്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ സൂപ്പർ സ്റ്റാർ മോഹൻലാൽ. ഫേസ്ബുക്കിൽ കൂടിയാണ് അദ്ദേഹം ഇത് പറഞ്ഞത്.
പ്രളയം കഴിഞ്ഞു. ഇനി ജീവിതം. തോല്ക്കാന് മനസ്സിലാത്ത വീരന്മാരുടെ നാടാണ് എന്റെ കേരളം. ഒരു മലയാളി എന്ന നിലയില്‍ ഞാനിന്ന് കൂടുതല്‍ അഭിമാനിക്കുന്നു. എന്റെ നാടിനെ മുന്പത്തേക്കാളേറെ ഇന്ന് സ്നേഹിക്കുന്നു. പ്രളയത്തില്‍ മുങ്ങിയ എന്റെ കേരളം എത്ര വേഗമാണ് ജീവിതത്തിലേക്ക് പിച്ച വെക്കാന്‍ തുടങ്ങുന്നത്. നമുക്കത് സാധിക്കും നമുക്കേ സാധിക്കൂ.
പ്രിയപ്പെട്ടവരെ ഒരു ദുരന്തത്തിനും വിട്ടു കൊടുക്കാതെ വാരിയെടുത്ത സ്നേഹത്തിന്റെ കൈകള്‍ അത് ഇന്ന് അവസാനിക്കുന്നതല്ല.
എനിക്കതില്‍ ഉറപ്പുണ്ട്. ദുരിതാശ്വാസ ക്യാമ്ബില്‍ നിന്ന് മടങ്ങുന്ന നിങ്ങള്‍ ഒറ്റയ്ക്കല്ല. മുഖ്യമന്ത്രി പറഞ്ഞത് പോലെ നമ്മള് ഒരുമിച്ചാണ് പോകുന്നത്. നിങ്ങളുടെ ജീവിതം ഇനി ഞങ്ങളുടേത് കൂടിയാണ്. ഒരു മലയാളിയും ഇനി മറ്റൊരു മലയാളിക്ക് അന്യനല്ല. ആവരുത്.
ഈ പ്രളയം നമ്മെ പഠിപ്പിച്ച കാര്യം അതാണ്. മണ്ണിനെ മനുഷ്യനെ പ്രകൃതിയെ സ്നേഹിച്ച് കൊണ്ട് അല്പം കാരുണ്യത്തോടെ ജീവിക്കാന്‍. എനിക്ക് ഉറപ്പുണ്ട് എന്റെ നാട് കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ പോവുകയാണ്. ആ മഹാവിപ്ലവത്തിന്റെ സമരമുഖത്താണ് നമ്മള്. പൊരുതുക ഒപ്പം ചേരാന്‍ ഞാനുണ്ട്,മോഹൻലാൽ വിഡിയോയിൽ പറഞ്ഞു.