Monday, September 10

16 വർഷങ്ങൾക്ക് ശേഷം ലൂസിഫറിലൂടെ മോഹൻലാലും വിവേക് ഒബ്‌റോയിയും ഒന്നിക്കുന്നു

Google+ Pinterest LinkedIn Tumblr +

മുംബൈ അധോലോകത്തിന്റെ കഥ പറഞ്ഞ 2002ൽ ഇറങ്ങിയ റാം ഗോപാൽ വർമ്മ ചിത്രം കമ്പനിയിലൂടെയാണ് വിവേക് ഒബ്‌റോയ് സിനിമ ലോകത്ത് എത്തുന്നത്. ലാലേട്ടന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയാണിത്. 16 വർഷങ്ങൾക്ക് ഇപ്പുറം ഇരുവരും പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിക്കുന്ന ലൂസിഫറിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെയാണ് ഇക്കാര്യം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്. വിവേക് ഒബ്‌റോയ് ലൂസിഫറിന്റെ ഭാഗമാകുന്നത് ഏറെ സന്തോഷം പകരുന്ന ഒന്നാണെന്ന് ആന്റണി പെരുമ്പാവൂർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ജൂലൈ 16ന് ചിത്രീകരണം തുടങ്ങാൻ പോകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ, സാനിയ ഇയ്യപ്പൻ എന്നിവർ ചിത്രത്തിലുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: