ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മോഹൻലാൽ നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ ഇന്നലെ ലോകമെമ്പാടും ഉള്ള തിയറ്ററുകളിൽ റിലീസിനെത്തുകയുണ്ടായി.തേങ്കുറിശ്ശി ഗ്രാമത്തിലെ നാട്ടുകാരുടെയും അവരുടെ നാട്ടിലെ അവസാന ഒടിയനായ ഒടിയൻ മാണിക്യന്റെയും കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്.
ചിത്രത്തിന് രണ്ട് തരം അഭിപ്രായങ്ങൾ വരുന്നുണ്ടെന്ന് എങ്കിലും ചിത്രത്തിന്റെ ക്ലൈമാക്സ് ഏതൊരു പ്രേക്ഷകനെയും ത്രസിപ്പിക്കുന്ന തരത്തിലുള്ള ഒന്നാണ്.മലയാള സിനിമ ഇന്നേവരെ കാണാത്ത ഒടിവിദ്യ നിറഞ്ഞു നിൽക്കുന്ന ചിത്രത്തിന്റെ അവസാന ഭാഗങ്ങൾ സിനിമ കാണുന്ന പ്രേക്ഷകർക്ക് കണ്ണിന് കുളിർമയെക്കുന്ന അനുഭവമായി.
ക്ലൈമാക്സ് ഭാഗത്ത്എടുത്ത് പറയേണ്ടത് മോഹൻലാൽ എന്ന താരത്തിന്റെ സാന്നിധ്യമാണ്.തന്റെ കരിയറിൽ ഇന്നേവരെ ചെയ്യാത്ത തരത്തിലുള്ള സംഘട്ടന രംഗങ്ങളാണ് മോഹൻലാൽ ഈ ക്ലൈമാക്സിന് വേണ്ടി ചെയ്തത്.പലപ്പോഴും നാല് കാലുകളിൽ ഓടുകയും ഫൈറ്റ് ചെയ്യുകയും ചെയ്യുന്നു ലാലേട്ടൻ സിനിമാ ആസ്വാദകർ ചിത്രത്തിൽ ഉടനീളം കണ്ടു. ചിത്രത്തിന് വേണ്ടി മോഹൻലാൽ എടുത്ത പ്രകടനം തീർത്തും അവർണ്ണനീയമാണ്