തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാക്കുന്നു എന്ന വാർത്ത മാധ്യമശ്രദ്ധ പിടിച്ചു പറ്റാൻ തുടങ്ങിട്ട് നാളുകൾ ഏറെയായി.ആദിത്യ ഭരദ്വാജായിരിക്കും ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തിയേക്കും എന്ന തരത്തിലാണ് ഇപ്പോൾ വാർത്തകൾ പുറത്ത് വരുന്നത്.ജയലളിതയുടെ വേഷത്തിലേക്ക് പരിഗണിക്കുന്നത് അനുഷ്കാ ഷെട്ടിയേയും ഐശ്വര്യ റായിയേയുമാണെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നും ആദിത്യ പറയുന്നു.ചിത്രത്തില്‍ എം.ജി.ആര്, ശശികല എന്നീ കഥപാത്രങ്ങളും ഉണ്ടാകും. എം.ജി.ആറിന്റെ വേഷത്തിലേക്ക് മോഹന്‍ലാലിനേയും കമല്‍ ഹാസനേയുമാണ് പരിഗണിക്കുന്നതെന്നും എന്നാല്‍ ഇതുവരെ ഒന്നും തീരുമാനിച്ചില്ലെന്നും ആദിത്യ പറയുന്നു.
ചിത്രത്തിൽ ആദ്യം നായികയാകാൻ കീർത്തി സുരേഷിനെയോ നയൻതാരയേയോ ആയിരുന്നു പരിഗണിച്ചിരുന്നത്.തമിഴ് മക്കൾ ഏറെ ആരാധനയോടെ നോക്കിക്കണ്ട തലൈവിയുടെ ജീവിതം ബിഗ് സ്ക്രീനിൽ കാണാൻ ആരാധകരും കാത്തിരിക്കുകയാണ്.