കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഈ അവസരത്തിൽ പ്രധാനമന്ത്രി മോദി നിർദ്ദേശിച്ച പ്രകാരം ഇന്ന് ലോകമെമ്പാടും ജനത കർഫ്യു ആയി ആചരിക്കുകയാണ്. രാവിലെ 7 മണി മുതൽ 9 മണി വരെയാണ് ജനതാ കർഫ്യൂ ആചരിക്കുന്നത്. ഈ സമയങ്ങളിൽ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ ആയിരിക്കണം എന്നും അങ്ങനെ ഇതിനെ എതിർക്കുവാൻ നമുക്ക് സാധിക്കും എന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. വൈകിട്ട് 5 മണിക്ക് എല്ലാവരും കൈകൾ അടിച്ച് ആതുരസേവനം നടത്തുന്നവരെയും നഴ്സുമാരെയും ആദരിക്കണം എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ജനതാ കർഫ്യൂനെ പിന്തുണച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ മനോരമ ന്യൂസിനോട് ജനതാ കർഫ്യൂനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ മോഹൻലാൽ. ഈ മഹാവിപത്തിനെ ഒറ്റക്കെട്ടായി നേരിടണം എന്നാണ് അദ്ദേഹം പറയുന്നത്. ഒരുപാടുപേര് കോവിഡിനെ ഗൗരവത്തോടെ കാണുന്നില്ല എന്നതില്‍ ദുഃഖമുണ്ടെന്നും താൻ ചെന്നൈയിലെ വീട്ടിലാണ്, ജനതാ കര്‍ഫ്യു പാലിച്ച് ഇന്ന് പുറത്തുപോവില്ല നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിച്ചാല്‍ നമ്മള് ഇതിനെ അതിജീവിക്കുമെന്നും മോഹൻലാൽ പറയുന്നു.