നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മഹാവീര്യറിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. സൂരജ് എസ് കുറുപ്പ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. പരമ്പരാഗത രാജസ്ഥാനി വേഷത്തിലാണ് സൂരജ് ക്യാരക്ടര്‍ പോസ്റ്ററിലുള്ളത്. ഗോപികൃഷന് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
നിഴല്‍, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്, ലൂക്ക, അലമാര, വള്ളീം തെറ്റി പുള്ളീം തെറ്റി തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് സൂരജ് എസ് കുറുപ്പ്. നേരത്തേ ലാല്‍, ലാലു അലക്സ്, മല്ലിക സുകുമാരന്‍, സിദ്ദിഖ് എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.
പോളി ജൂനിയര്‍ പിക്ചേഴ്സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്, മേജര്‍ രവി, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാഹിത്യകാരന് എം. മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈന്‍ തന്നെയാണ്.
ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം, നര്‍മ്മ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്കിയിരിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഇഷാന് ചാബ്രയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിത്രസംയോജനം മനോജും ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍ ചേര്‍ന്നും നിര്‍വഹിച്ചിരിക്കുന്നു. അനീസ് നാടോടിയാണ് കലാ സംവിധാനം. വസ്ത്രാലങ്കാരം ചന്ദ്രകാന്തും മെല്‍വി. ജെയും ചേര്‍ന്ന് കൈകാര്യം ചെയ്തിരിക്കുന്നു. ലിബിന് മോഹനനാണ് ചമയം.