സൂപ്പർ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ചിത്രമാണ് പ്രേതം 2 .ക്രിസ്ത്മസ് റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.’ഞാനുണ്ടിവിടെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയതും വരികൾ രചിച്ചതും ആനന്ദ് മധുസൂദനൻ ആണ്.നിഥിൻ രാജാണ് ആലാപനം