Wednesday, December 19

മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിൽ ഒരേസമയം റിലീസാകുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതി ഇനി ഒടിയന്

Google+ Pinterest LinkedIn Tumblr +

മലയാള സിനിമ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ ഡിസംബർ 14ന് തിയറ്ററുകളിൽ എത്തുകയാണ്.ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഒടുവിൽ ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ടീസറിനും ഗാനങ്ങൾക്കും വലിയ രീതിയിൽ ഉള്ള സ്വീകാര്യതയാണ് ലഭിച്ചത്.

Odiyan Tamil Poster

ഇതിനിടെ ചിത്രത്തെ തേടി മറ്റൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്.മൂന്ന് ഭാഷകളിൽ ഒരേസമയം റിലീസാകുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോർഡ് ഇനി ഒടിയൻ സ്വന്തമാകുകയാണ്. ചിത്രത്തിന്റെ മലയാളം,തമിഴ്, തെലുങ്ക് പതിപ്പുകൾ ഡിസംബർ 14ന് തന്നെ തിയറ്ററുകളിൽ എത്തും.തമിഴിൽ ട്രൈഡന്റ് ആർട്സും തെലുങ്കിൽ ദഗുബട്ടി ക്രീയേഷൻസും ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത് .വലിയ തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണ അവകാശം വിറ്റ് പോയത്

Share.

About Author

Comments are closed.