സമ്മിശ്ര പ്രതികരണങ്ങളും ഡീഗ്രേഡ് ചെയ്യാൻ തന്നെയായി മുന്നിട്ടിറങ്ങിയ പലരും ഹർത്താലുമെല്ലാം ആദ്യദിനം ഒടിയനെ അത്ര മോശമല്ലാത്ത വിധം ബാധിച്ചെങ്കിലും നിറഞ്ഞ സദസിൽ തന്നെയാണ് ഒടിയന്റെ ഒടിവിദ്യകൾ നിറഞ്ഞാടിയത്. പക്ഷേ അതിലും അത്ഭുതം നിറക്കുന്നതാണ് ഒടിയന്റെ രണ്ടാം ദിനത്തെ പ്രകടനം. നിറഞ്ഞ സദസ്സിൽ നിറഞ്ഞാടിയ മോർണിംഗ് ഷോയും നൂൺ ഷോയുമെല്ലാം ഡീഗ്രേഡ് ചെയ്യാൻ വന്നവർക്കുള്ള മറുപടിയാണ്. ഓൺലൈൻ ബുക്കിങ്ങിൽ ഇന്നത്തേയും നാളത്തേയും ഷോകളുടെ ടിക്കറ്റുകൾ എല്ലാം തന്നെ ശരവേഗത്തിൽ വിറ്റഴിയുകയാണ്. താഴ്ത്തിക്കെട്ടാൻ പരമാവധി ശ്രമിച്ചിട്ടും ഇത്ര തിരക്ക് വരുന്നു എന്നുണ്ടെങ്കിൽ അതിന് ഒരൊറ്റ കാരണമേ ഉള്ളൂ.. മോഹൻലാൽ എന്ന നടൻ! രണ്ടാം ദിനം തീയറ്ററുകളിൽ എത്തുന്നവരിൽ ഒട്ടു മിക്കവരും സ്ത്രീകളും കുട്ടികളുമാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പലയിടത്തും ഇന്ന് എക്സ്ട്രാ ഷോകളും ആഡ് ചെയ്തിട്ടുണ്ട്. ഒടിയനെ കുടുംബങ്ങൾ ഏറ്റെടുത്ത ഈ കാഴ്ച്ച തന്നെയാണ് യഥാർത്ഥ ഒടിവിദ്യ.
#Odiyan Day 2 in #CalicutApsara 😘👌
Raining HF Shows all over Kerala 🔥 pic.twitter.com/GTZvzbhWRd
— Akhil Anilkumar (@akhilpk10) December 15, 2018