മലയാള സിനിമയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നടി പദ്മപ്രിയ. ഒരു പ്രശസ്ത മാഗസിൻ നൽകിയ അഭിമുഖത്തിലാണ് പദ്മപ്രിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. സിനിമയിലെ ചില നടിമാർ സംവിധായകർക്കൊപ്പവും നടന്മാർക്കൊപ്പവും കിടക്ക പങ്കിടാറുണ്ട് എന്നും, അതിന്റെ കാരണങ്ങളുമാണ് നടി വ്യക്തമാക്കുന്നത്. സിനിമയില്‍ സ്ഥിരപ്രതിഷ്ട നേടണമെന്ന നിശ്ചയത്തോടെയാണ് ഇത് ചെയ്യേണ്ടി വരുന്നത്. അല്ലങ്കിൽ സിനിമയിലെ ചാൻസ് നഷ്ടപ്പെടുകയും ചെയുന്ന സാഹചര്യങ്ങളും ഉണ്ടെന്നാണ് നടി പറയുന്നത്.
“ഒരു സിനിമയില്‍ പ്രധാന വേഷം ലഭിക്കാന്‍ വേണ്ടി സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ കിടക്ക പങ്കിടേണ്ടി വരുന്നെങ്കില്‍ അതെത്ര പേര് സ്വീകരിക്കാന്‍ തയ്യാറാകും. തനിക്ക് അനുഭവിക്കേണ്ടി വരുന്നത് പലരും തുറന്നു പറയാറില്ല. മാനം ഭയന്ന് പുറത്തു പറയാറില്ല. മറ്റു ചിലര്‍ ചാന്‍സ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കും. ഞങ്ങളെപ്പോലുള്ള നടിമാര്‍ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാന്‍ പോകുന്നത്.ചില നടിമാര്‍ കിടക്ക പങ്കിടാറുണ്ട് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ആ നടിയുമായി കിടക്കപങ്കിട്ടവര്‍ അതിനേക്കാള്‍ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ? പേരും പ്രശസ്തിയുമുള്ള നടിമാരും കിടക്ക പങ്കിടലില്‍ മുന്‍നിരയില്‍ ഉണ്ട്. ചിലര്‍ വൃത്തികെട്ട മെസ്സേജുകള്‍ അയക്കാറുണ്ട്. ഒരു കണക്കിന് ഇതൊക്കെ ലൈഗിംക പീഡനമല്ലേ, പ്രതിഫലം ലഭിക്കുന്നില്ല എന്നു പറയുന്നതു പോലും സിനിമാ രംഗത്ത് കുറ്റകരമായി കരുതുന്നു.”