ജയസൂര്യ – രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിലെ ആറാമത് ചിത്രം പ്രേതം 2വിന് ക്ലീൻ U സർട്ടിഫിക്കറ്റ്. ജോൺ ഡോൺ ബോസ്കോയുടെ തിരിച്ചുവരവിന് കളമൊരുക്കുന്ന ഈ ഹൊറർ കോമഡി ക്രിസ്തുമസ് റിലീസായി ഡിസംബർ 21ന് തീയറ്ററുകളിലെത്തും. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേർന്ന് തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വിമാനം ഫെയിം ദുർഗ കൃഷ്ണ, ക്വീൻ ഫെയിം സാനിയ അയ്യപ്പൻ എന്നിവരാണ് നായികാ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. സിദ്ധാർഥ് ശിവ, അമിത് ചക്കാലക്കൽ, ഡ്വെയ്ൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതസംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. പുണ്യാളൻ സിനിമാസ് പ്രേതം 2വിനെ തീയറ്ററുകളിൽ എത്തിക്കും.