യാഹൂ പുറത്തുവിട്ട കണക്കനുസരിച്ച് 2018ൽ ഏറ്റവുമധികം ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവുമധികം പേർ സെർച്ച് നടത്തിയ സെലിബ്രിറ്റികളുടെ ലിസ്റ്റിൽ മലയാളിയായ പ്രിയ വാര്യർ അഞ്ചാം സ്ഥാനത്ത്. സണ്ണി ലിയോൺ തന്നെയാണ് തുടർച്ചയായി ലിസ്റ്റിൽ ഒന്നാമത്. ഒമർ ലുലു ഒരുക്കുന്ന ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെയും ടീസറിലൂടെയുമാണ് പുരികം വളച്ച് കണ്ണിറുക്കി പ്രിയ വാര്യർ ജനകോടികളുടെ മനസ്സിൽ ഇടം പിടിച്ചത്. പ്രിയങ്ക ചോപ്ര, സൽമാൻ ഖാൻ, രാഹുൽ ഗാന്ധി എന്നിവരെയെല്ലാം പിന്തള്ളിയാണ് പ്രിയ വാര്യർ അഞ്ചാം സ്ഥാനത്ത് എത്തിയത്.
യാഹൂ തന്നെ പുറത്തുവിട്ട 2018ൽ ഏറ്റവുമധികം സെർച്ച് ചെയ്ത വുമൺ സെലിബ്രിറ്റികളുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് പ്രിയ വാര്യർ. സണ്ണി ലിയോൺ, ശ്രീദേവി എന്നിവരാണ് ആദ്യ സ്ഥാനങ്ങളിൽ. പ്രിയങ്ക ചോപ്രയും, കത്രീന കൈഫും സോനം കപൂറുമെല്ലാം പ്രിയ വാര്യർക്കും കീഴെയാണ്.